68 മണിക്കൂറുകള്‍ കൊണ്ട് ഒരു കോടിയിലേറെ കാഴ്ചക്കാരെ സ്വന്തമാക്കി അജിത്തിന്റെ വിവേകം ടീസര്‍. രജനികാന്ത് ചിത്രം കബാലിയുടെ റെക്കോര്‍ഡാണ് വിവേകം മറികടന്നത്.
തല ആരാധാകര്‍ക്ക് പ്രതീക്ഷകളുടെ തലക്കനം കൂട്ടി വിവേകം ടീസര്‍. 68 മണിക്കൂറുകള്‍ കൊണ്ട് ടീസര്‍ സ്വന്തമാക്കിയത് ഒരു കോടി കാഴ്ചക്കാരെ. 72 മണിക്കൂറുകള്‍ കൊണ്ട് കബാലി നേടിയ റെക്കോര്‍ഡാണ് വിവേകം മറികടന്നത്.
24 മണിക്കൂര്‍ കൊണ്ട് ഒരു കോടി കാഴ്ചക്കാരെ നേടിയ ബാഹുബലി 2 തന്നെയാണ് ഒന്നാമത്.റഷ്യയില്‍ പൂര്‍ണമായും ചിത്രീകരിച്ച സിനിമ ആക്ഷന്‍ ത്രില്ലറാണ്. ചിത്രം ഉടന്‍ തീയറ്ററുകളിലെത്തും.