വിദ്യാർഥികളെ മുഖ്യകഥാപാത്രങ്ങളാക്കി മുഴുനീള സിനിമയൊരുങ്ങുന്നു. ചെറിയ ,ചെറിയ വലിയ കാര്യങ്ങളെന്ന പേരിട്ട സിനിമ നവജീവൻ കലാകേന്ദ്രത്തിന്റെ ബാനറിൽ മലപ്പുറം തിരുന്നാവായ സ്വദേശി രവീന്ദ്രൻ വൈരങ്കോടാണ് ഒരുക്കുന്നത്
സ്കൂൾ ബാഗിന്റെ ഭാരമെന്ന വിഷയത്തിലാണ് സിനിമ തുടങ്ങുന്നത്. പ്രതികരണ ശേഷിയില്ലാതാകുന്ന പുതിയ തലമുറ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് പിന്നീടങ്ങോട്ട് ചെറിയ ,ചെറിയ വലിയ കാര്യങ്ങളെന്ന സിനിമ ചർച്ച ചെയ്യുന്നത്. സാമൂഹിക പ്രശ്നങ്ങൾ വിദ്യാർഥി കൂട്ടായ്മയിലൂടെ മറികടക്കാമെന്നും സിനിമ പറഞ്ഞു വെയ്ക്കുന്നു
കുട്ടികൾക്കൊപ്പം മുൻമന്ത്രി വി.സി കബീറും സിനിമയിൽ മുഖ്യവേഷത്തിലെത്തുന്നു. പ്രവീൺ സുമേര ക്യാമറ കൈകാര്യം ചെയ്യുന്നു . മാസ്റ്റർ അശ്വിനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ആഗസ്റ്റിൽ സിനിമ തിയേറ്ററിലെത്തും