നര്‍മ്മത്തിന് ഏറെ പ്രാധാന്യം നല്കി ഒരുക്കിയ ചിക്കന്‍ കോക്കാച്ചിയുടെ ട്രെയിലര്‍ എത്തി. മലയാളത്തിലെ ഹാസ്യതാരങ്ങളെല്ലാം അണിനിരക്കുന്ന ചിത്രം പുതുമുഖം അനുരഞ്ജന് പ്രേംജിയാണ് സംവിധാനം ചെയ്തത്.
ഒരു ചിക്കന്‍ കരിഞ്ഞ കഥ എന്ന ടാഗ്ലൈനിലാണ് ചിക്കന്‍ കോക്കാച്ചി തിയറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെ പേരു പോലെ തന്നെ നര്‍മ്മത്തിന് പ്രധാന്യം നല്‍കിയാണ് അവതരണം. ഒരു ഹോട്ടല്‍ പശ്ചാതലമാക്കിയാണ് കഥയുടെ അവതരണം. അനുരഞ്ജന് പ്രേംജി, ധര്മ്മജന് ബോള്‍ഗാട്ടി, നേഹ, ബിജു കുട്ടന്, സുധി കോപ്പ, ഇന്ദ്രന്‍സ്, നെല്‍സണ്‍ തുടങ്ങി മികച്ച താരനിരയാണ് അണിനിരക്കുന്നത്.
ഹരിനാരയണന്, മനു മഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ഗാനരചന. സംഗീതവും പശ്ചാതല സംഗീതവും ജാസി ഗിഫ്റ്റ് ഒരുക്കിയിരിക്കുന്നു. മെയ് 26നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.