യൂട്യൂബില്‍ തരംഗമായി സച്ചിന് സോങ്. റിലീസിന് തയാറെടുക്കുന്ന സച്ചിന് എ ബില്ല്യണ്‍ ഡ്രീംസ് എന്ന ചിത്രത്തിലാണ് പാട്ടുള്പ്പെടുത്തിയിരിക്കുന്നത്. എ.ആര് റഹ്മാനാണ് സംഗീതം.
സച്ചിന്റെ ജീവിതകഥ ഡോക്യൂഫികഷനായാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. സച്ചിന്റെ ചെറുപ്പകാലവും കരിയറും വ്യക്തിജീവിതവും എല്ലാം കോര്‍ത്തിണക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
സ്റ്റേഡിയങ്ങളില്‍ ആരവം തീര്‍ത്ത ആരാധകരുടെ സച്ചിന് വിളിയാണ് പാട്ടിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരാധകരുടെ മനസില്‍ ആവേശം നിറയ്ക്കുന്നതരത്തിലാണ് പാട്ടിന്റെ ചിത്രീകരണവും.
ഇര്‍ഷാദ് കാമിലാണ് പാട്ടെഴുതിയിരിക്കുന്നത്. സുഖ്വിന്ദര് സിങും കാലിയും ചേര്‍ന്ന് പാട്ട് പാടിയിരിക്കുന്നു. റിലീസ് ആദ്യ ദിനം പിന്നിടുമ്പോള്‍ ഒരു ലക്ഷം കാഴ്ചക്കാരെ പാട്ട് സ്വന്തമാക്കി കഴിഞ്ഞു.