കുഞ്ചാക്കോ ബോബനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന രാമന്റെ ഏദന്‍ത്തോട്ടം വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. മികച്ച ഗാനങ്ങള്‍ കൊണ്ടാണ് സിനിമ ശ്രദ്ധ നേടുന്നത്. സിനിമയുടെ മ്യൂസിക്കല്‍ ട്രെയിലര്‍ പുറത്ത് വന്നു.
മനോഹര ദൃശ്യങ്ങളും സംഗീതവുമാണ് രാമന്റെ ഏദന്ത്തോട്ടത്തിന്റെ പ്രധാന പ്രത്യേകത. ബിജിബാലാണ് സംഗീതം. സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രമായതു കൊണ്ട് തന്നെ ഒരു മ്യൂസിക്കല്‍ ട്രെയിലറാണ് പുറത്ത് വന്നിരിക്കുന്നത്.
അനു സിത്താരയാണ് നായികയായി എത്തുന്നത്. അജു വര്‍ഗീസ്, മുത്തുമണി, ജോജു ജോര്‍ജ്, രമേഷ് പിഷാരടി, ശ്രീജിത്ത് രവി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളാകുന്നത്. രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച രാമന്റെ ഏദന്‍ത്തോട്ടം തിയറ്ററുകളിലെത്തും.