ഡിസി കോമിക്സിന്റെ സൂപ്പര്‍ ഹീറോ ചിത്രം വണ്ടര്‍വുമണിന്റെ അവസാന ട്രെയിലര്‍ എത്തി. ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് പുതിയ ട്രെയിലര്‍. ത്രീഡിയിലാണ് സിനിമ എത്തുന്നത്.
ഡി.ഡി കോമിക്സ് കഥാപാത്രങ്ങളില്‍ വലിയ ആരാധകരുള്ള വണ്ടര്‍വുമണ്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്. വണ്ടര്‍ വുമണിന്റെ ചെറുപ്പകാലവും സൂപ്പര്‍ ഹീറോയിലേക്കുള്ള വളര്‍ച്ചയും ഒക്കെ കോര്‍ത്തിണക്കിയാണ് സിനിമയുടെ വരവ്.
ഒന്നാം ലോകമഹയുദ്ധ കാലത്ത് വീട് വിട്ടിറങ്ങി യുദ്ധം തടുക്കാന്‍ ശ്രമിക്കുന്ന ഡയാന രാജകുമാരി ഏങ്ങനെ വണ്ടര്‍ വുമണായി തീരുന്നു എന്ന കാഴ്ച രസകരമാണ്. ആക്ഷനൊപ്പം നര്‍മ്മത്തിനും പ്രാധാന്യം നല്‍കിയാണ് സിനിമ ഒറുക്കിയിരിക്കുന്നത്.
ഗാല്‍ ഗാഡറ്റാണ് നായിക. ക്രിസ് പിന്നാണ് മറ്റൊരു പ്രധാന താരം. പാറ്റി ജെന്കിന്സാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ജൂണ്‍ രണ്ടിന് സിനിമ തിയറ്ററുകളിലെത്തും.