തിയറ്ററുകളില്‍ മികച്ച പ്രതികരണം സ്വന്തമാക്കി പ്രദര്‍ശനം തുടരുന്ന സി.ഐ.എയുടെ ഏറെ വ്യത്യസ്തമായ അണിയറ കാഴ്ചകള്‍ പുറത്ത് വന്നു. അമേരിക്കന്‍ മെക്സിക്കോ അതിര്‍ത്തിയില്‍ നിന്നുള്ള കാഴ്ചകളാണ് വീഡിയോയില്‍.
മെക്സിക്കോയില്‍ നിന്ന് അമേരിക്കയിലേക്ക് പലായനം ചെയ്ത് എത്തുന്നവരുടെ കാഴ്ചകളിലാണ് വീഡിയോ തുടങ്ങുന്നത്. പലായനം ചെയ്ത് എത്തുന്നവരില്‍ അധികവും സൈനികരുടെ പിടിലാവുകയാണ് പതിവ്.
അമേരിക്ക മെക്സിക്കോ അതിര്‍ത്തിയിലെ പൂര്‍ത്തിയാകാത്ത മതിലും അവിടെ ആളുകള്‍ എത്തുന്ന വഴിയും എല്ലാം വീഡിയോയിലുണ്ട്. ടെക്സാസ് സര്‍വകലാശാലയിലെ പ്രെഫസറാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കുന്നത്.
50 ദിവസത്തോളം സി.ഐ.എയുടെ ചിത്രീകരണം ഈ അതിര്‍ത്തി പ്രദേശത്ത് നടന്നു. ഈ കാഴ്ചകളിലാണ് ദുല്‍ഖര്‍ സല്‍മാനും സിനിമയുടെ അണിയറ പ്രവര്‍ത്തകരും എത്തുന്നത്.