നര്‍മ്മത്തിന് പ്രധാന്യമുള്ള കഥയുമായി യുവതാര ചിത്രം ചിക്കന്‍ കോക്കാച്ചി എത്തുന്നു. ജാസി ഗിഫ്റ്റ് സംഗീത്തിലൊരുങ്ങിയ സിനിമയിലെ പാട്ടെത്തി. അനുരഞ്ജന് പ്രേംജിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും സംവിധാനവും. ഒരു ഹോട്ടല്‍ പശ്ചതാലമാക്കിയാണ് ചിക്കന്‍ കോക്കാച്ചി ഒരുക്കിയിരിക്കുന്നത്. അനുരഞ്ജന് പ്രേംജിക്കൊപ്പം ധര്മ്മജന് ബോള്‍ഗാട്ടി, നേഹ, ബിജു കുട്ടന്, സുധി കോപ്പ, ഇന്ദ്രന്‍സ്, നെല്‍സണ്‍ തുടങ്ങി മികച്ച താരനിരയാണ് അണിനിരക്കുന്നത്. ഹരിനാരയണന്, മനു മഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ഗാനരചന. സംഗീതം ജാസി ഗിഫ്റ്റ്. മെയ് 26നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.
Advertisement