ഹരിഹരന്റെ പാട്ടുമായി യുവതാര ചിത്രം ഹാദിയ റിലീസിന് തയാറെടുക്കുന്നു. ശരത്താണ് സംഗീതം ഒരുക്കിയിരിക്കുന്നത്. നിഷാനാണ് നായക വേഷത്തില്‍.
മലയാളത്തിന് മറ്റൊരു മികച്ച പാട്ട് കൂടി നല്‍കുകയാണ് ഹരിഹരന് ഹാജിയ എന്ന ചിത്രത്തിലൂടെ. റഫീക്ക് അഹമ്മദാണ് ഗാനരചന. സംഗീതം ശരത്.
പ്രണയവും ഒത്തുചേരലും എല്ലാം പശ്ചാതലമാകുന്ന പാട്ട് ഇതിനകം തന്നെ സംഗീത ആസ്വാദകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഉണ്ണി പ്രണവമാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. നിഷാന്‍ നായകനാകുന്ന ചിത്രത്തില്‍ രാഗിണി നന്ദ്വാനി, ലിയോണ ലിഷോയ് എന്നിവര്‍ നായികമാരാകുന്നു.