സിനിമയുടെ ട്രെയിലറുകള്‍ക്കും പാട്ടുകള്‍ക്കും ഒരുക്കുന്ന റീമിക്സുകള്‍ക്ക് വന്‍ സ്വീകരണമാണ് സോഷ്യല്‍ മീഡയില്‍ ലഭിക്കാറ്. ഓസ്കര് പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ലാ ലാ ലാന്‍ഡിലെ നായകനും നായികയും എ.ആര് റഹ്മാന് പാട്ടിന് നൃത്തം വെയ്ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വൈറല്‍.
മിന്‍സാര കനവ് എന്ന ചിത്രത്തിലെ ഏക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ഗാനം. പ്രഭുദേവ നൃത്തചുവടുകള്‍ കൊണ്ട് വിസ്മയിപ്പിച്ച പാട്ട്. ഇനി ഇത്തവണ ഓസ്കര് വാരികൂട്ടിയ ലാ ലാ ലാന്‍ഡിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട രംഗത്തിലേക്ക്.
ഈ രംഗവും എ.ആര് റഹ്മാന്റെ പാട്ടും ഒന്നിച്ചാലോ രണ്ട് ദിവസം മുമ്പ് മാത്രം പുറത്തെത്തിയ ഈ റീമിക്സ് പാട്ട് ഇതിനകം കണ്ട് അഞ്ച് ലക്ഷത്തിലധികം ആളുകളാണ്.
ജസ്റ്റിന് ഹവിറ്റ്സ് ഈണമിട്ട ലാ ലാ ലാന്‍ഡിലെ പാട്ടിന് ഒറിജിനല്‍ സോങിനുള്ള ഓസ്കര് ലഭിച്ചിരുന്നു. 1997ല്‍ പുറത്തിറങ്ങിയ മിന്‍സാര കനവിലെ ഗാനങ്ങള്‍ക്ക് എ.ആര് റഹ്മാന് രണ്ടാം തവണ ദേശീയ പുരസ്ക്കാരവും ലഭിച്ചു.