മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ തിളങ്ങിയ സ്വാതി റെഡ്ഢി നായികയായി എത്തുന്ന തമിഴ് ചിത്രം തിരി റിലീസിന്. പത്രപ്രവര്‍ത്തകയുടെ വേഷത്തിലാണ് സ്വാതി എത്തുന്നത്. സിനിമയുടെ ട്രെയിലര്‍ പുറത്ത് വന്നു.
ശക്തമായ പ്രണയകഥയാണ് തിരി പറയുന്നത്. ആക്ഷനും സസ്പെന്‍സും കോര്‍ത്തിണക്കിയാണ് സിനിമയുടെ അവതരണം. പുറത്ത് വന്ന ട്രെയിലറിലും ഈ പുതുമ കാണാം. അശ്വിനാണ് നായക വേഷത്തില്‍. ജയപ്രകാശ്, കരുണാകരന്, അനുപമകുമാര് തുടങ്ങി മികച്ച താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അശോക് അമൃതരാജാണ് സംവിധാനം. സംഗീതം അജേഷ്.റിലീസിംഗ് തിയതി ഇനിയും പുറത്ത് വന്നിട്ടില്ല.