അന്തരിച്ച സംവിധായകന് ദീപന് അവസാനമായി സംവിധാനം ചെയ്ത സത്യ ഇന്ന് പ്രദര്‍ശനം തുടങ്ങും. ജയറാം നായകനായി എത്തുന്ന ചിത്രം ആക്ഷന്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. റോമ, പാര്‍വതി നമ്പ്യര്‍ എന്നിവരാണ് നായികമാര്‍.
മലയാളത്തില്‍ ഒരുപിടി ആക്ഷന്‍ ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ ദീപന്റെ അവസാന ചിത്രമാണ് സത്യ. എ.കെ സാജന്റെ തിരക്കഥയില്‍ ഒരു ത്രില്ലര്‍ ചിത്രമായാണ് സത്യയും ഒരുക്കിയിരിക്കുന്നത്.
സത്യ സുബ്രഹ്മണ്യം എന്ന കഥപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. റോമയും പാര്‍വതി നമ്പ്യാരും നായികമാരായി എത്തുന്നു. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. രോഹിണി, സുധീര്‍ കരമന, രാഹുല്‍ ദേവ്, രഞ്ജിത്ത് ശങ്കര്‍ തുടങ്ങി മികച്ച താരനിരയിലാണ് സിനിമ എത്തുന്നത്.