പത്തുലക്ഷം യൂട്യൂബ് കാഴ്ചക്കാരുമായി പുതുമുഖതാര ചിത്രം ക്വീനിന്റെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു. എഞ്ചിനീയറിങ് കോളേജ് പശ്ചാത്തലമാക്കിയാണ് സിനിമ എത്തുന്നത്.
കാമ്പസ് പശ്ചാത്തലമാക്കി പ്രണയവും നര്‍മ്മവും കോര്‍ത്തിണക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ക്വീന്‍. മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളിലൂടെയാണ് കഥയുടെ അവതരണം. മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ പഠനത്തിനായി ഒരു പെണ്‍കുട്ടി എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ക്വീന്‍ പറയുന്നത്.
സിനിമമോഹികളായ ഒരുകൂട്ടം എഞ്ചിനീയറിങ് വിദ്യാർഥികളാണ് സിനിമയ്ക്ക് പിന്നിലും. അരങ്ങിലും അണിയറയിലും പുതുമുഖങ്ങള്‍ അണിനിരക്കുന്നു. ഡിജോ ജോസ് ആന്റണിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ജേക്സ് ബിജോയ് ക്വീനിന് സംഗീതം ഒരുക്കിയിരിക്കുന്നു. ഓരാഴ്ച മുന്നേ പുറത്ത് വന്ന ട്രെയിലറിന് ഇതിനകം പത്തുലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.