ചിയാന്‍ വിക്രമും തമന്നയും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രമാണ് സ്കെച്ച്്. പ്രമുഖ സംവിധായകന് വിജയ് ചന്ദറാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. നവംബറില്‍ ചിത്രം തീയറ്ററുകളില്‍ എത്തും.
സ്കെച്ചിലൂടെ ഗ്യാങ്സ്റ്ററായി എത്തുകയാണ് ചിയാന്‍ വിക്രം. ഇരു മുരുഗനു ശേഷം അഭിനയിച്ച ഗൗതം മേനോന് ചിത്രം ദ്രുവ നക്ഷത്രങ്ങളുടെ റിലീസിനു ശേഷമാകും സ്കെച്ച് എത്തുക. നവംബറില്‍ ചിത്രം തീയറ്ററുകളില്‍ എത്തിയ്ക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. വിക്രമും തമന്നയും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുകയാണ്. ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം നടക്കുന്നത്. എം. സുകുമാര്‍ ആണ് ക്യാമറ. എസ്. തമനാണ് സംഗീതം. രാധാരവി, സൂരി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത്. വി. ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ്. തനുവാണ് നിര്‍മാണം.