സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് കബാലിയിലൂടെ പ്രശസ്തമാക്കിയ നെരുപ്പ് ഡാ എന്ന ഡയലോഗ് സിനിമയാകുന്നു. വിക്രം പ്രഭു നായക വേഷത്തിലെത്തുന്ന ചിത്രം അണിയിച്ചൊരുക്കുന്നത് നവാഗത സംവിധായകനായ ബി.അശോക് കുമാര്‍ ആണ്.
കബാലിയിലൂടെ രജനികാന്ത് പറഞ്ഞ ഈ ഡയലോഗ് ആരാധക ലക്ഷങ്ങളാണ് നെഞ്ചോട് ചേര്‍ത്തു വച്ചത്. നെരുപ്പ് ഡാ സൃഷ്ടിച്ച അലയൊലികള്‍ തീരും മുൻപേ ഈ പേരില്‍ ഒരു സിനിമ എത്തുകയാണ്. നവാഗത സംവിധായകനായ ബി. അശോക് കുമാര്‍ ആണ് വിക്രം പ്രഭുവിനെ നായകനാക്കി ചിത്രം അണിയിച്ചൊരുക്കിയത്. ആക്ഷന്‍ ത്രില്ലറാണ് നെരുപ്പ് ഡാ. സൂപ്പര്‍സ്റ്റാര്‍ നേരിട്ടെത്തി ചിത്രത്തിലെ പാട്ടുകള്‍ പുറത്തിറക്കി.
വിശാല്‍, ധനുഷ്, സത്യരാജ്, രാഘവ ലോറന്‍സ്, എന്നിവരും ഓഡിയോ ലോഞ്ചിനെത്തിയിരുന്നു. സീന്‍ റോള്‍ഡന്‍ ആണ് സംഗീതം. വിക്രം പ്രഭുവിന്റെ നായികയായി എത്തുന്നത് നിക്കി ഗല്‍റാണിയാണ്. വരുണ്‍ , രാജേന്ദ്രന്, ആടുകളം നരേന് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍. ചിത്രം അടുത്ത മാസം തീയറ്ററുകളിലെത്തും.