സൂപ്പര്‍ ഹിറ്റ് ചിത്രം യോദ്ധയ്ക്ക് രണ്ടാംഭാഗം ഉണ്ടാകില്ല. പറയുന്നത് മറ്റാരുമല്ല സംവിധായകന് സംഗീത് ശിവന്തന്നെ. ഒരിടവേളക്കുശേഷം സംഗീത് ശിവന് വീണ്ടും മലയാള സിനിമയിലേക്കെത്തുകയാണ്. ഇക്കുറി വരവ് സംവിധായകനായല്ല. കുടുംബത്തിലെ മറ്റൊരു സിനിമക്കാരനായ കുക്കു സുരേന്ദ്രന്റെ ചിത്രം നിര്‍മ്മിക്കുന്നത് സംഗീത് ശിവനാണ്.
ആലപ്പുഴ ഹരിപ്പാട്ടുകാരനാണ് സംഗീത് ശിവന്. ബാല്യകാലത്തെ ഓര്‍മ്മകള്‍ പുതുക്കാന്‍ സൂപ്പര്‍ഹിറ്റ് സംവിധായകന് വീണ്ടും നാട്ടിലെത്തി. ഹരിപ്പാടിന്റെ കഥയാണ് ഇക്കുറി പറയുന്നത്. സംവിധാനമല്ല നിര്‍മ്മാതാവിന്റെ റോളിലാണ് വരവ് യോദ്ധയുടെ രണ്ടാംഭാഗമുണ്ടാകുമോ. തൈപ്പറമ്പില്‍ അശോകനും അപ്പുക്കുട്ടനും ചിരിപ്പിക്കാന്‍ വീണ്ടുമെത്തുമോ എന്നു ചോദ്യം. യോദ്ധ എടുക്കാനുണ്ടായ സാഹചര്യങ്ങള്‍ വിവരിച്ചായിരുന്നു മറുപടി.
അനുജന് കുക്കു സുരേന്ദ്രന് സംവിധാനം ചെയ്യുന്ന ചിത്രമാണ് സംഗീത് ശിവന് നിര്‍മ്മിക്കുന്നത്. കുടുംബം സിനിമക്കായി ഒത്തുചേരുമ്പോള്‍ മലയാളിക്ക് മറ്റൊരുഹിറ്റ് പ്രതീക്ഷിക്കാം