പുത്തന്‍ പ്രണയകഥയുമായി മണിരത്നം ചിത്രം കാട്രു വെളിയിടെ തിയറ്ററുകളിലേക്ക്. ചിത്രത്തെ കുറിച്ച് മികച്ച പ്രതീക്ഷയിലാണ് നായകന് കാര്‍ത്തിയും നായിക അതിഥി റാവുവും.
യുദ്ധവിമാനത്തിലെ പൈലറ്റും,വനിതാ ഡോക്ടറും തമ്മിലുളള പ്രണയമാണ് മണിരത്നത്തിന്റെ പുതിയ സിനിമയുടെ പ്രമേയം. നായക കഥാപാത്രമായ പൈലറ്റിനെ അവതരിപ്പിക്കുന്നത് കാര്‍ത്തി. അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് കാട്രു വെളിയിടെയിലേതെന്ന് ഉറപ്പിച്ചു പറയുന്നു കാര്‍ത്തി.
മണിരത്നം തന്നെ തിരക്കഥയൊരുക്കിയ ചിത്രത്തിലെ നായിക വേഷമവതരിപ്പിച്ച അതിഥി റാവുവും സിനിമയെ കുറിച്ച് ആത്മവിശ്വാസത്തില്‍ തന്നെ.
എ.ആര്.റഹ്മാന് ഈണമിട്ട പാട്ടുകളും ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ് . കെപിഎസി ലളിതയും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ട്