
സംഗീതോപകരണങ്ങളുടെ സഹായമില്ലാതെ തന്നെ അവയോട് കിടപിടിക്കുന്ന സംഗീതം. അക്കാപ്പെല്ല എന്ന സംഗീതരീതി മലയാളിക്ക് പരിചിതമാണെങ്കിലും ഗെയിം ഓഫ് ത്രോണ്‍സ് ടൈറ്റില്‍ ട്രാക്കിന്റെ അക്കാപ്പെല്ലയുമായാണ് പിന്നണി ഗായിക ജോത്സ്ന വ്യത്യസ്തയാവുന്നത് .
പാട്ടിന് അകമ്പടിയായി, സംഗീതോപകരണങ്ങള്‍ക്ക് പകരം ഗായികതന്നെ സ്വന്തം ശബ്‍ദത്തില്‍ തീര്‍ക്കുന്ന പശ്ചാത്തലസംഗീതം...ഗെയിം ഓഫ് ത്രോണ്‍സിന്റെ ടൈറ്റില്‍ ട്രാക്ക് തന്നെ അക്കാപ്പെല്ല സംഗീതമായപ്പോള്‍ യൂട്യൂബിലും ആരാധകശ്രദ്ധനേടുകയാണ്
മറ്റ് പാട്ടുകളില്‍ നിന്ന് വ്യത്യസ്തമായി വിദേശസംഗീതത്തിന് അക്കപ്പെല്ല ചെയ്യുന്നത് ഏറെ ശ്രമകരം.റമിന്‍ ജവാദി ചിട്ടപ്പെടുത്തിയ ടൈറ്റില്‍ ട്രാക്കിനെ പുനരാവിഷ്കരിക്കുമ്പോള്‍ ഗെയിം ഓഫ് ത്രോണ്‍സിന്റെ ആരാധകരെ നിരാശപ്പെടുത്തരുതെന്ന ഉത്തരവാദിത്തവുമുണ്ട്...പ്രധാനശബ്ദത്തിനൊപ്പം തന്നെ പശ്ചാത്തലത്തിനാവശ്യമായ വിവിധ ശബ്ദങ്ങളും നല്‍കിയിരിക്കുന്നത് ജോത്സ്ന തന്നെ...
യുട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്ന വിഡിയോയുടെ ക്യാമറയും ഏഡിറ്റിംഗും മിക്സിംഗും നിര്‍വഹിച്ചിരിക്കുന്നത് ജിസ്റ്റോ ജോര്‍ജാണ്