പൂമുത്തോളേ ഒരുക്കി, ചെന്താമരേ പാടി; മലയാളി മനസ് കീഴടക്കി രഞ്ജിൻ

film
SHARE

പൂമുത്തോളേ എന്ന ഗാനത്തിലൂടെ ആസ്വാദകരുടെ ഹൃദയം തൊട്ട സംഗീത സംവിധായകനാണ് രഞ്ജിൻ രാജ് . ഇപ്പോഴിതാ ഗായകനായും വിസ്മയിപ്പിക്കുകയാണ് രഞ്ജിൻ' എന്ന ചിത്രത്തിൽ സ്വന്തം ഈണത്തിലാണ് ആലാപനം. 'എന്തിനാണെന്റെ ചെന്താമരേ ...'  എന്നു തുടങ്ങുന്ന പാട്ട് പ്രേക്ഷകർ ഏറ്റെടുത്ത സന്തോഷവുമായി രഞ്ജിനാണ് ഇന്ന് പുലർവേളയിൽ നമുക്കൊപ്പം. 

റിയാലിറ്റി ഷോയിലൂടെ ഗായകനായി വന്നു. മുമ്പ് ജാസി ഗിഫ്റ്റിന്റെ സംഗീതത്തിലൊക്കെ പാടിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. 2018 ൽ ജോസഫ് സംഗീത സംവിധായകനെന്ന നിലയിൽ വഴിത്തിരിവായി. നാലു പാട്ടുകളും ഹിറ്റിയിരുന്നു. രഞ്ജിൻ ഗായകനായി എത്തിയ 'കർണൻ നെപ്പോളിയൻ ഭഗത് സിങ്' സിനിമയിലെ പാട്ടും സൂപ്പർ ഹിറ്റ് . ഇതേ ചിത്രത്തിലെ ഹരിശങ്കർ പാടിയ ആദ്യ ഗാനവും ഹിറ്റാണ്. 10 ലക്ഷം പേർ ആ ഗാനം കണ്ടു. രഞ്ജിൻ പാടിയ പാട്ട് മൂന്നു ദിവസം കൊണ്ട് 2 ലക്ഷത്തിനടുത്തും. സുരേഷ് ഗോപിയുടെ കാവൽ, ടൊവീനോയുടെ കാണെക്കാണെ , തമിഴ്,തെലുങ്ക് സിനിമകൾ .... കൈനിറയെ അവസരങ്ങൾ . കുഞ്ഞു പിറന്ന് കഴിഞ്ഞ മാസമാണ്. ആ സന്തോഷവും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.

MORE IN PULERVELA
SHOW MORE
Loading...
Loading...