‘സെന്റ്പീറ്റേഴ്സ്ബർഗും പെരുമ്പടവം പോലെ’; ‘ഒരു സങ്കീർത്തനം പോലെ ’ യാത്രയും സിനിമയും

guestwb
SHARE

ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു രാജ്യവും അവിടെ നടന്ന ഒരു സംഭവത്തെ കുറിച്ചും എഴുതുക. അത് വായനക്കാർക്ക് ഏറെ പ്രിയങ്കരമാകുക, പറഞ്ഞ് വന്നത്  പെരുമ്പടവം ശ്രീധരൻ എന്ന  വിഖ്യാത എഴുത്തുകാരൻ്റെ ഒരു സങ്കീർത്തനം പോലെ എന്ന പുസ്തകത്തെ കുറിച്ചാണ്. വർഷങ്ങൾക്ക് ശേഷം ആ എഴുത്തുകാരൻ  അദ്ദേഹം എഴുതിയ സ്ഥലങ്ങളിലൂടെ യാത്ര ചെയ്ത്   തൻ്റെ കഥാപാത്രങ്ങളിലേക്ക് എത്തുന്ന ഒരു സിനിമ.

ഇതിന് സ്ക്രിപ്റ്റ് എഴുതിയതോ മറ്റൊരു വിഖ്യാത എഴുത്തുകാരൻ സെക്കറിയയും. എന്നാൽ ഇത്തരത്തിൽ വ്യത്യസ്തമായഒരാശയം ഉരുത്തിരിഞ്ഞത് പ്രശസ്ത മാധ്യമപ്രവർത്തകയും സംവിധായകയുമായ ഷൈനി ജേക്കബ് ബഞ്ചമിനുമാണ്. അങ്ങനെ റഷ്യയിലും, പെരുമ്പടവം എന്ന ഗ്രാമത്തിലുമായി സിനിമ ചിത്രീകരിച്ചു ഇന്ന് അത് പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നു .ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക് അഥവാ പകരം ഒരു ബുക്ക് എന്ന പേരിട്ട ചിത്രം മെഗാസ്റ്റാർ മമ്മൂട്ടി സ്വന്തം ഫേസ്ബുക്കിലൂടെയാണ്  റിലീസ് ചെയ്തത്. കെ.ജി ജയൻ മനോഹരമായി ക്യാമറ ചലിപ്പിച്ച ചിത്രം നിർമ്മിച്ചത് ബേബി മാത്യൂ സോമതീരവും. മനോരമ ഓൺലൈനിലൂടെ സ്ട്രീം ചെയ്ത വിഡിയോ ഇതിനോടകം  ഏട്ട് ലക്ഷത്തിനടുത്ത്  ആളുകളാണ് കണ്ടത്.

MORE IN PULERVELA
SHOW MORE
Loading...
Loading...