'ജഗമേ തന്തിര'ത്തിൽ ഗാനമാലപിച്ച് സന്നിധാനന്ദൻ; പാട്ടുവിശേഷം

sanni
SHARE

കോവിഡ് കാലത്തെ ബ്രഹ്മാണ്ഡ റിലീസായി നടന്‍ ധനുഷിന്റെ ജഗമേ തന്തിരം ഇന്ന് പ്രേക്ഷകരുടെ മുന്നിലേക്ക്. 190 രാജ്യങ്ങളിലായി 17 ഭാഷകളിലായാണു ചിത്രത്തിന്റെ ഒ.ടി.ടി റിലീസ്. നടന്‍ ജോജു ജോര്‍ജ് വില്ലന്‍ വേഷത്തിലെത്തുന്ന സിനിമയില്‍ ഹോളിവുഡ് നടന്‍ ജയിംസ് കോസ്മോ പ്രധാന റോളിലുണ്ട്.

കോവിഡ് കാലത്ത് ഒരിന്ത്യന്‍ സിനിമയ്ക്കു കിട്ടുന്ന ഏറ്റവും വലിയ റിലീസിനാണ് ജഗമേ തന്തിരത്തിന്റേത്. ജര്‍മ്മന്‍,ഇറ്റാലിയന്‍,സ്പാനിഷ്,പോര്‍ച്ചുഗീസ് തുടങ്ങി 17 ഭാഷകളിലായി 190 രാജ്യങ്ങളില്‍ ഒരേ സമയം നെറ്റ് ഫ്ലിക്സ് വഴി  ചിത്രം കാഴ്ചക്കാരിലെത്തും. ധനുഷും സംവിധായകന്‍ കാര്‍ത്തിക് സുബരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം കഴിഞ്ഞ വര്‍ഷം തിയേറ്റര്‍ റിലീസിന് തയാറെടുത്തതായിരുന്നു.എന്നാല്‍ കോവിഡ് വില്ലനായി.

മധുര കേന്ദ്രമായുള്ള ഗ്യാങ് ലീഡറായാണു ധനുഷ് ഈസിനിമയിലെത്തുന്നത്.പാതിവഴിയിലായ ബിസിനസ് പൂര്‍ത്തിയാക്കുന്നതിനായി ലണ്ടനിലേക്കു പോകുന്നതും തുടര്‍സംഭവങ്ങളുമാണു സിനിമയുടെ ത്രെഡ്.ഹോളിവുഡ് നടന്‍ ജെയിംസ് കോസ്മോ പ്രധാന റോളിലെത്തുന്ന ചിത്രത്തില്‍ ജോജു ജോര്‍ജാണ് പ്രതിനായകന്‍. നേരത്തെ ചിത്രം  ഒ.ടി.ടി. വഴി  റീലീസ് ചെയ്യാനുള്ള നിര്‍മാതാവിന്റെ ശ്രമത്തെ ധനുഷ് എതിര്‍ത്തിരുന്നു.എന്നാല്‍ തിയേറ്ററുകള്‍ തുറക്കുന്നത് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണു പുതിയ രീതിയിലേക്കു മാറിയത്. 

MORE IN PULERVELA
SHOW MORE
Loading...
Loading...