ആ വരയും കഥയും പറയും ‘കഥവര’; കെഎ ഗഫൂറിനായി ഒരു ഡോക്യുമെന്ററി

kagafoorwb
SHARE

ചിത്രകാരനും കഥാകാരനും ചേര്‍ന്നാല്‍ ചിത്രകഥാകാരനായി. നമുക്ക് ആ വിശേഷണം നല്‍കാന്‍ കഴിയുന്ന ആര്‍ട്ടിസ്റ്റുകള്‍ ഏറെയില്ല. പക്ഷേ ഉള്ളവരെനമ്മള്‍ കണ്ടെത്താനും ആദരിക്കാനും മറക്കുകയും ചെയ്യുന്നു. കേരളം കണ്ട ഏറ്റവും പ്രതിഭാധനനായ ചിത്രകഥാകാരന്‍ കെ.എ.ഗഫൂറിനെ മലയാളികള്‍ക്ക് 

പരിചയപ്പെടുത്തുന്ന ഡോക്യുമെന്‍ററിയാണ് കഥവര. ജയന്‍ മാങ്ങാട് സംവിധാനം ചെയ്യുന്ന ഡോക്യുമെന്‍ററി ഈ മാസം 15 മുതല്‍ എറണാകുളത്തും ആലപ്പുഴയിലുമായി നടക്കുന്ന ലോകമേ തറവാട് എന്ന ചിത്ര – ശില്‍പ പ്രദര്‍ശനത്തിന്റെ ഭാഗമായി ആസ്വാദകരില്‍ എത്തും. 

MORE IN PULERVELA
SHOW MORE
Loading...
Loading...