കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാവണം ചടങ്ങെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചു. ജനപ്രതിനിധികള്‍ കോവിഡ് ബാധിതരായാല്‍ പി.പി.ഇ കിറ്റ് ധരിച്ച് സത്യപ്രതിഞ്ജ ചെയ്യാനും നടപടി. അതേസമയം അധികാരം ഏറ്റെടുക്കുമ്പോഴും ഭൂരിഭാഗം സ്ഥാപനങ്ങളിലും അധ്യക്ഷന്മാരുടെ കാര്യത്തില്‍ മുന്നണികള്‍ തീരുമാനമെടുത്തിട്ടില്ല. വികസനസ്വപ്നങ്ങൾ പങ്കുവച്ച് കോഴിക്കോട് നിന്ന് ഡോ.ബീന ഫിലിപ്പ്, തിരുവനന്തപുരത്ത് നിന്ന് ഗായത്രി എസ്.നായര്‍, കൊച്ചിയില്‍ നിന്ന് സോണി ജോസഫ് എന്നിവർ പുലർവേളയിൽ ചേരുന്നു.