ന്യൂയോര്‍ക് സെനറ്റിലേക്ക് രണ്ടാംതവണയും ജയിച്ച് മലയാളി കെവിന്‍ തോമസ്

kevin
SHARE

ന്യൂയോര്‍ക് സെനറ്റിലേക്ക് തുടര്‍ച്ചയായി രണ്ടാംതവണയും തിരഞ്ഞെടുക്കപ്പെട്ട് മലയാളി കെവിന്‍ തോമസ്. ആബ്സന്റി ബാലറ്റുകള്‍ എണ്ണിത്തീര്‍ന്നപ്പോഴാണ് അതുവരെ പിന്നില്‍ നിന്ന കെവിന്‍ തോമസ് റിപ്പബ്ലിക്കന്‍ എതിരാളി ഡെനിസ് ഡണ്ണിനെ തോല്‍പിച്ചത്. മനുഷ്യാവകാശങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളുടെ പേരില്‍ അമേരിക്കയിലെ 23 പൊലീസ് യൂണിയനുകള്‍ നടത്തിയ എതിര്‍പ്രചാരണം അതിജീവിച്ചാണ് തോമസിന്റെ ജയം. പൊലീസിനെതിരായ നിയമങ്ങള്‍ കൊണ്ടുവരാന്‍ കെവിന്‍ ശ്രമിച്ചെന്നായിരുന്നു അവരുടെ ആരോപണം. പത്തനംതിട്ട റാന്നി സ്വദേശിയായ കെവിന്റെ ജനനം ദുബായിലാണ്. പത്താംവയസില്‍ അമേരിക്കയിലെത്തി. ന്യൂയോര്‍ക് സെനറ്റിലെത്തിയ ആദ്യ ഇന്ത്യക്കാരനാണ്.   

MORE IN PULERVELA
SHOW MORE
Loading...
Loading...