എംടി അനുഭവങ്ങളുടെ പുസ്തകം; മലയാളത്തിന് മനോരമ ബുക്സിന്‍റെ സമ്മാനം

mt-new-book
SHARE

ഭാഷാദിനത്തില്‍ മലയാളത്തിന് മനോരമ ബുക്സിന്‍റെ സമ്മാനമായി മൂന്ന് പുസ്തകങ്ങള്‍ പുറത്തിറങ്ങുന്നു. എം.ടി. വാസുദേവന്‍ നായരുടെ എഴുത്ത്ജീവിതവും ചലച്ചിത്ര ജീവിതവും അടയാളപ്പെടുത്തുന്ന പുസ്തകമാണ് ഒന്ന്. മലയാള വാക്കുകളുടെ ശരിതെറ്റുകളും  ചിഹ്നങ്ങളുടെ അത്ഭുതലോകത്തെയും പരിചയപ്പെടുത്തുന്നതാണ് മറ്റ് രണ്ട് പുസ്തകങ്ങള്‍. 

അനൂപ് രാമകൃഷ്ണന്‍റേതാണ് എംടി അനുഭവങ്ങളുടെ പുസ്തകം. സിനിമയിലും സാഹിത്യത്തിലും എംടിയുടെ ഇടപെടലുകള്‍ പ്രമുഖ എഴുത്തുകാരും ചലച്ചിത്ര–സാംസ്കാരിക പ്രവർത്തകരും പുസ്തകത്തില്‍ അടയാളപ്പെടുത്തുന്നു. മമ്മൂട്ടി, ആർട്ടിസ്റ്റ് നമ്പൂതിരി, മകൾ അശ്വതി എന്നിവർ എംടിയുമായി നടത്തിയ അഭിമുഖവും അഞ്ച് ഡോക്യുമെന്ററികളും പുസ്തകത്തിലുണ്ട്. സിനിമയുടെ സ്റ്റിൽ ഫോട്ടോകളും അക്കാലത്തെ പോസ്റ്ററുകളും ഉള്‍പ്പെടുത്തിയാണ് പുസ്തകത്തിന്‍റെ രൂപകല്‍പന. 

ശുദ്ധമായ മലായളപദങ്ങളെ അവതരിപ്പിക്കുന്നു മാധ്യപ്രവര്‍ത്തകനായിരുന്ന പി. പ്രകാശിന്‍റെ  പദശുദ്ധികോശം. പതിവായി നമ്മൾ ഉപയോഗിക്കുന്ന പല വാക്കുകളും തെറ്റോ അപൂർണമോ ആണെന്നു ചൂണ്ടിക്കാണിക്കുന്ന പുസ്തകം. തെറ്റായി പ്രയോഗിക്കുന്ന വാക്കുകൾ സമാഹരിച്ച് അവയുടെ ശരിയായ രൂപവും അർഥവും പുസ്തകത്തില്‍ വിവരിക്കുന്നു.

പദപ്രയോഗത്തില്‍ ശൂന്യസ്ഥലം പോലും വിലമതിക്കാനാവാത്ത ചിഹ്നമാണെന്ന് ചൂണ്ടിക്കാട്ടുന്നു വൈക്കം മധുവിന്‍റെ ഇടയാളം. ഇട വിട്ട് എഴുതി വായനയെ നേർവഴിക്കു നയിക്കുന്ന അനേകം ചിഹ്നങ്ങളും അവയുടെ സഞ്ചാരവഴികളും പുസ്തകം പരിചയപ്പെടുത്തുന്നു. 

പുസ്തകങ്ങള്‍ ഇരുപതാം തീയതി മുതല്‍ വിതരണം ആരംഭിക്കും. 

MORE IN PULERVELA
SHOW MORE
Loading...
Loading...