സാരിയുടുത്ത് ഹൂല ഹൂപ്പിങ്; വിസ്മയം തീർത്ത് എഷ്നക്കുട്ടി

hoola
SHARE

മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ഹൂല ഹൂപ്പിങ് കലാരൂപത്തില്‍ വിസ്മയം തീര്‍ക്കുകയാണ് എഷ്നക്കുട്ടി. സാരിയുടുത്ത് എഷ്നക്കുട്ടി അവതരിപ്പിച്ച ഹൂപ്പിങ് ഡാന്‍സ് സമൂഹമാധ്യമങ്ങളിള്‍ തരംഗമാണ്.എഷ്നക്കുട്ടിയുടെ വിശേഷങ്ങളാണ് ഇനി പുലര്‍വേളയില്‍.

എഷ്നക്കുട്ടിയുടെ ഈ ഡാന്‍സ് കണ്ട് അദ്ഭുതപ്പെടാത്തവര്‍ കുറവായിരിക്കും. സാരി ഉടുത്ത് വിരല്‍ത്തുമ്പുകളിലും കൈകാലുകളിലും ഉള്‍പ്പെടെ ശരീരത്തില്‍ അസാമാന്യ മെയ് വഴക്കത്തോടെ വളയങ്ങള്‍ ചലിപ്പിച്ച് വിസ്മയിപ്പിച്ച മലയാളി. ശരീരത്തിന്‍റെ സ്വാതന്ത്ര്യമാണ് ഹൂല ഹൂപ്പ് ചെയ്യുമ്പോള്‍ അനുഭവപ്പടുന്നതെന്ന് എഷ്നക്കുട്ടി. 

കൗതുകത്തിന് തുടങ്ങിയതാണെങ്കിലും എഷ്നക്കിന്ന് ജീവിതത്തിന്‍റെ ഭാഗം തന്നെയാണ് ഹൂപ്പിംഗ്. രണ്ട് വര്‍ഷത്തോളം മുറിയില്‍ വാതിലടച്ചിട്ടായിരുന്നു പരിശീലനം. ഇന്ന് നിരവധി പേര്‍ക്ക് ഹൂപ്പിങ്ങിലൂടെ ശരീര സ്വാതന്ത്ര്യത്തിന്‍റെ പ്രതീകമായി മാറി. സ്ത്രീകളും പുരുഷന്മാരുമുള്‍പ്പെടെ ഇരുന്നൂറോളം അംഗങ്ങളുള്ള ഹൂപ് ഫ്ലോ കൂട്ടായ്മയ്ക്ക് നേതൃത്വംനല്‍കുന്നതും ഈ 23 കാരിയാണ്. 

മുംബൈ ടാറ്റാ ഇന്‍സറ്റിറ്റ്യൂട്ട് ഒാഫ് സോഷ്യല്‍ സയന്‍സസില്‍ നിന്ന് മൂവ്മെന്‍റ് തെറാപ്പിയില്‍ മാസ്റ്റേഴ്സ് ചെയ്തത് എഷ്നയ്ക്ക് മുന്നില്‍ ഹൂപ്പിങ്ങിന്‍റെ സാധ്യതകള്‍ തുറക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളുടെ വരവോടെയാണ് ഹൂപ്പിങ് ജനകീയമായത്. ആഗ്രഹമുണ്ടായിട്ടും ഹൂപ്പിങ് ചെയ്യാന്‍ മടിച്ചു നില്‍ക്കുന്നവരോട് എഷ്ന പറയുന്നതിങ്ങനെ.

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകയാണ് അമ്മ ചിത്ര നാരായണന്‍. അച്ഛന്‍ വിജയ്ക്കുട്ടി ഡോക്യുമെന്‍ററി സംവിധായകനും. ഇരുവരും എഷ്നയുടെ ഹൂപ്പിങ്ങിന് പൂര്‍ണപിന്തുണയുമായി ഒപ്പമുണ്ട്. 

MORE IN PULERVELA
SHOW MORE
Loading...
Loading...