നാട്ടുമീനുകളുടെ ചരിത്രം; പുസ്തകവുമായി ഫൊട്ടോഗ്രാഫർ; രുചി മീൻ സഞ്ചാരകഥ

guest
SHARE

കേരളത്തിലെ നാട്ടുമീനുകളുടെ ചരിത്രം പറയുന്ന പുസ്തകവുമായി ഫൊട്ടോഗ്രാഫർ റസൽ ഷാഹുൽ. നല്ല രുചിയുള്ള നാട്ടുമീൻ കറികളുടെ രസക്കൂട്ടും പുസ്തകത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. മലയാള മനോരമയുടെ തൃശൂർ യൂണിറ്റിലെ ചീഫ് ഫൊട്ടോഗ്രാഫറാണ് റസൽ ഷാഹുൽ. 

റസൽ ഷാഹുലിന്റെ നല്ല ഫ്രെയിമുകൾ പോലെയാണ് അദ്ദേഹത്തിന്റെ നല്ല നാട്ടുമീൻ കറിയും. പാചകത്തോട് നല്ല കന്പമുള്ളയാൾ. കാസർകോട് മുതൽ തിരുവനന്തപുരം വരെ അദ്ദേഹം യാത്ര ചെയ്തു. നാട്ടുമീനുകളുടെ ചരിത്രം തേടി. ഓരോ ജില്ലകളിലും തനിമയുള്ള മീൻ കറികളുണ്ട്. ആ മീൻ കറികളുടെ രസക്കൂട്ട് പുസ്തകത്തിൽ അവതരിപ്പിച്ചു. വീട്ടമ്മമാരുടേയും അച്ഛൻമാരുടേയും രസക്കൂട്ടുകൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐസ് തൊടാത്ത മീൻ ആണ് കറിയുണ്ടാക്കാൻ തിരഞ്ഞെടുത്തത്. ആറടി നീളമുള്ള മീൻ മുതൽ ചെറുവിരലിന്റെ വലിപ്പമുള്ള മീനുകൾ വരെ പിടിക്കുന്ന രീതികളും പുസ്തകത്തിലുണ്ട്. കേരളത്തിന്റെ നാട്ടുമീനുകളുടെ നേർക്കാഴ്ചയാണ് രുചി മീൻ സഞ്ചാരമെന്ന റസലിന്റെ പുസ്തകം. നാട്ടിൽ നിന്ന് അന്യംനിന്നു പോകുന്ന നാടൻ മിൻപിടുത്ത രീതികളും പുസ്തകത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഫൊട്ടോ ജേർണലിസ്റ്റു മാത്രമല്ല ട്രാവൽ കോളമിസ്റ്റു കൂടിയാണ് റസൽ. കവിയും ഗാനരചയിതാവുമായ പൂച്ചാക്കൽ ഷാഹുലിന്റെ മകനാണ്. ഇരുപതു വർഷമായി മലയാള മനോരമയിലുണ്ട്. ഫൊട്ടോ ജേർണലസിത്തിൽ സംസ്ഥാന അവാർഡ് ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ആലപ്പുഴ സ്വദേശിയാണ്.

MORE IN PULERVELA
SHOW MORE
Loading...
Loading...