ഇന്ന് ലോകമാനസികാരോഗ്യ ദിനം; മാറേണ്ടത് കാഴ്ചപാടുകള്‍, മാറ്റേണ്ടത് ചിന്തകള്‍

Specials-HD-Thumb-Meditation-Health
SHARE

ഇന്ന്് ലോക മാനസീകാരോഗ്യദിനം. എന്താണ് നല്ല മാനസീകാരോഗ്യം, എന്താണ് ഇതിന്‍റെ മാനദണ്ഡം എന്നതില്‍ കൃത്യമായ അറിവ് നമുക്കുണ്ടോ? എല്ലാവര്‍ക്കും മാനസീകാരോഗ്യം, കൂടുതല്‍ നിക്ഷേപം, കൂടുതല്‍ പ്രാപ്യം എല്ലാവര്‍ക്കും എവിടെയും എന്നതാണ് ഈ വര്‍ഷം ലോകാരോഗ്യ സംഘടന  മുന്നോട്ടു വയ്ക്കുന്ന സന്ദേശം

മാനസീകാരോഗ്യം ശാരീരീകാരോഗ്യത്തിന്‍റെ അവിഭാജ്യഘടകമാണ്. മാനസീകാരോഗ്യമില്ലെങ്കില്‍ ഒരുവന്‍ ആരോഗ്യവാനാണെന്ന് പറയുവാന്‍ കഴിയില്ല. മോശമായ മാനസീകാരോഗ്യം പല ശാരീരീകരോഗങ്ങള്‍ക്കും കാരണമാകുന്നു. ലോകത്ത് ജോലി ചെയ്ത് ജീവിക്കുന്ന 15–30 % വരെ ആളുകള്‍ക്ക് മാനസീകപ്രശ്നങ്ങള്‍ ഉണ്ടെന്നാണ് പഠനം. 

എന്താണ് നല്ല മാനസീകാരോഗ്യം ?

ലോകാരോഗ്യ സംഘടന മാനസീകാരോഗ്യത്തെക്കുറിച്ച് വ്യക്തമാക്കുന്നത് ഇങ്ങനെയാണ് . ഒരു മനുഷ്യന്‍ അവന്‍റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് ജീവിതത്തിലെ മാനസീകസംഘര്‍ഷങ്ങളെ അതിജീവിച്ച് യഥാസമയം തനിക്കുവേണ്ടിയും സമൂഹത്തിനുവേണ്ടിയും സംഭാവനകള്‍ നല്‍കുക എന്നതാണ് മാനസീകാരോഗ്യം. കാര്യങ്ങള്‍ കൃത്യസമയത്ത് കൃത്യമായി മനസിലാക്കാന്‍ കഴിയുക, വികാരങ്ങളെ സന്ദര്‍ഭോജിതമായി നിയന്ത്രിക്കുവാന്‍ കഴിയുക എന്നതും മാനസീകാരോഗ്യത്തിന്‍റെ ലക്ഷണങ്ങളാണ്. 

നമ്മള്‍ ഒര്‍ത്തിരിക്കേണ്ട കണക്കുകള്‍

ലോകത്ത് ഓരോ 40 സെക്കന്‍റിലും ഒരു ആത്മഹത്യ നടക്കുന്നുവെന്നാണ് ലോകാരോഗ്യസംഘടന  ചൂണ്ടിക്കാണിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആതത്മഹത്യ നടക്കുവന്നത് ഇന്ത്യയിലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇന്ത്യയില്‍ പ്രതിവര്‍ഷം 2.25 ലക്ഷം ആത്മഹത്യകള്‍ നക്കുന്നുവെന്നാണ് കണക്കുകള്‍.  ഇന്ത്യയില്‍ 15കോടി ആളുകള്‍ മാനസൂകാരോഗ്യവുമായ ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടുന്നുവെന്നാണ് കണക്കുകള്‍. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് തകരുന്ന മാനസീകാരോഗ്യത്തെയാണ്.  ലോകത്തെ മൊത്തം ജസനംഖ്യയുടെ പത്ത് ശതമാനത്തിലേറെ പേര്‍ ചികില്‍സിക്കേണ്ടുന്ന തരത്തില്‍ മാനസീകപ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇവരില്‍ ഏതാണ്ട് 10ശതമാനത്തിനുമാത്രമാണ് കൃത്യമായ ചികില്‍സ ലഭിക്കുന്നത്. മാനസീകപ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നതും കൃത്യമായ മാനസീകപരിചരണം ലഭിക്കാത്തതും ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. 

എങ്ങനെയെല്ലാം മാനസീകാരോഗ്യം നിലനിര്‍ത്താം ? 

നല്ല മാനസീകാരോഗ്യത്തിന് നല്ല ഭക്ഷണം ആവശ്യമാണ്. നല്ല ഭക്ഷണം പോലെതന്നെ നല്ല വ്യായാമവും മാനസീകാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കൂട്ടുകാര്‍ക്കൊപ്പം ഒരുമിച്ചുള്ള വ്യായാമം ശാരീരീകാരോഗ്യത്തിനൊപ്പം മാനസീകാരോഗ്യവും നല്‍കുന്നു. ലഹരിയുടെ നിരന്തര ഉപയോഗം ഒരുവന്‍റെ മനസിന്‍റെ ആരോഗ്യത്തെ ബാധിക്കുന്നു. ജോലിയുടെ പിരിമുറുക്കം മനസിനെ ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇഷ്ടപ്പെട്ട തൊഴില്‍ ഇഷ്ടത്തോടെ ചെയ്യുമ്പോള്‍ ഒരുവന്‍റെ മനസ് സന്തോഷിക്കുന്നു. ജീവിതവും ജോലിയും സന്തുലിതമായി കൊണ്ടുപോകാന്‍ കഴിയണം. ബന്ധങ്ങള്‍ ഊഷ്മളമായി കൊണ്ടുപോകണം. നല്ല സുഹൃത്തുക്കള്‍, നല്ല ബന്ധുക്കള്‍ തുടങ്ങിയവയെല്ലാം നമ്മുടെ മനസിനെ സന്തോഷിപ്പിക്കും. നന്നായി ഉറങ്ങേണ്ടതും മാനസീകാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ദിവസവും അഞ്ചു മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരുടെ മാനസീകാരോഗ്യം മോശമാകുന്നതായി പഠനങ്ങള്‍ ഉണ്ട്. യോഗ, ധ്യാനം , പ്രാര്‍ഥന തുടങ്ങിയവയെല്ലാം മനസിന് ശാന്തി നല്‍കുന്ന കാര്യങ്ങളാണ്. പ്രതിസന്ധികളെ നേരിടുകയും എന്തിനെയും തുറന്ന ചിരിയോടെ നേരിടുകയും ചെയ്യുന്നത് മനസിന്‍റെ ആരോഗ്യത്തിന് മുതല്‍ക്കൂട്ടാണ്. 

കോവിഡ് മഹാമാരി സമൂഹത്തില്‍ എല്ലാ മേഖലകളിലും വെല്ലുവിളികള്‍ ഉണ്ടാക്കുമ്പോള്‍ മാനസീകാരോഗ്യത്തിന് വലിയ പ്രാധാന്യം നല്‍കണമെന്ന് വിഗദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഒറ്റക്കല്ല ഒപ്പമുണ്ട് എന്ന തോന്നല്‍ എല്ലാവരിലും നിറയട്ടെ. കൂടുതല്‍ വ്യക്തതയും കൃത്യതയുമാര്‍ന്ന മാനസീകാരോഗ്യ ബോധവത്കരണ പരിപാടികളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ആരോഗ്യമുള്ള മനസിന് ഉടമകളായി തീരട്ടെ ഓരോരുത്തരും എന്ന് പ്രത്യാശിക്കാം. 

MORE IN PULERVELA
SHOW MORE
Loading...
Loading...