ഇന്ന് ലോക അല്‍സ്ഹൈമേഴ്സ് ദിനം; കരുതലോടെ ചേര്‍ത്തുനിര്‍ത്താം

Specials-HD-Thumb-Alzhimers
SHARE

മറവിരോഗത്തെ കുറിച്ചുള്ള ഒാര്‍മപ്പെടുത്തലുമായി ഇന്ന് ലോക അല്‍സ്്ഹൈമേഴ്സ് ദിനം. നല്ല ഒാര്‍മകള്‍ മനസ്സില്‍ നിന്ന് മാഞ്ഞ്്പോകുന്ന അവസ്ഥ ഈ രോഗം ബാധിക്കുന്നവരെ മാത്രമല്ല അവര്‍ക്കൊപ്പമുള്ളവരേയും ബാധിക്കുന്നു.  അല്‍സ്്ഹൈമേഴ്സ് ബാധിതരുടെ എണ്ണം കൂടുന്നതോടെ അവര്‍ക്ക് കരുതലും പരിചരണവും നല്‍കുന്നതിന് പൊതുസമൂഹവും വൈമുഖ്യം കാണിക്കരുതെന്നും ഈ രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. 

2030 ആകുമ്പോഴേക്കും ലോകത്തെ 80 ശതമാനം മറവി രോഗികളും ഇന്ത്യയിലായിരിക്കുമെന്നാണ് പഠനങ്ങള്‍. പ്രായാധിക്യമുള്ളവരുടെ എണ്ണം വര്‍ധിക്കുന്നത് തന്നെയാണ് കാരണം. ഇതില്‍ വലിയൊരു ശതമാനവും കേരളത്തില്‍ ആയിരിക്കും. കാരണം കേരളത്തില്‍ ആകെ ജനസംഖ്യയുടെ 13 ശതമാനം പേരും 60 വയസ് പിന്നിട്ടവരാണ്.60 കഴിഞ്ഞവരിലാണ് രോഗലക്ഷണങ്ങള്‍ ആരംഭിക്കുന്നത്. 65 വയസ് കഴിഞ്ഞവരില്‍ അഞ്ച് ശതമാനത്തോളം പേരിലും മറവിരോഗം കണ്ടുവരുന്നു. മരുന്നുകള്‍ക്ക് രോഗപുരോഗതി തടയാമെന്നല്ലാതെ സുഖപ്പെടുത്താന്‍ ആകില്ല. പല മറവിരോഗികളും മാനസിക രോഗലക്ഷണങ്ങളും അസാധാരണമായ പെരുമാറ്റങ്ങളും പ്രകടമാക്കാം. ഇവരെ സമൂഹം കരുതലോടെ ചേര്‍ത്ത് നിര്‍ത്തണം. മറവിരോഗികളെ  പരിചരിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനവും ലഭ്യമാക്കേണ്ടതുണ്ട്. ക്ഷമയും സഹാനുഭൂതിയുമൊക്കം പരിചരിക്കുന്നവര്‍ക്കും ആവശ്യമാണ്.

മാനസികസമ്മര്‍ദവും, അമിതമായ ഉല്‍കണ്ഠയുമാണ് ചെറുപ്പക്കാരിലെ ഒാര്‍മക്കുറവിന്റെ കാരണങ്ങള്‍. ഇത് പക്ഷേ അല്‍സ്്ഹൈമേഴ്സ് അല്ല. ചെറുപ്പത്തില്‍ തന്നെ ജീവിതരീതിയില്‍ വരുത്തുന്ന മാറ്റങ്ങള്‍കൊണ്ടും, സൗഹ‍ൃദങ്ങള്‍കൊണ്ടും മറവി രോഗത്തെ കുറച്ചൊക്കെ തടഞ്ഞു നിര്‍ത്താനും സാധിക്കും.

MORE IN PULERVELA
SHOW MORE
Loading...
Loading...