'പെൻഗ്വിൻ' ഇന്ന് ആമസോണിൽ; സ്ത്രീപക്ഷ സിനിമകളുടെ രഹസ്യം വെളിപെടുത്തി കീർത്തി

penguine-07
SHARE

തുടര്‍ച്ചയായി സ്ത്രീപക്ഷ സിനിമകള്‍ തിരഞ്ഞെടുക്കുന്നതിന് പിറകിലെ രഹസ്യം വെളിപെടുത്തി നടി കീര്‍ത്തി സുരേഷ്. ഇന്ന് ആമസോണ്‍ പ്രൈം വഴി ലോകത്താകെ റിലീസ് ചെയ്യുന്ന പെന്‍ഗ്വിന്‍ എന്ന സിനിമയെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു കീര്‍ത്തിയുടെ  വെളിപെടുത്തല്‍

ഇമോഷണല്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന സിനിമയാണ് പെന്‍ഗ്വിന്‍ . മിസ് ഇന്ത്യ,മഹാനദി, ഇപ്പോള്‍ പെന്‍ഗ്വിന്‍ .സ്ത്രീപക്ഷ സിനിമകള്‍ തുടര്‍ച്ചയായി ചെയ്യുന്നതെന്ന ചോദ്യത്തിന് കീര്‍ത്തിയുടെ മറുപടി ഇങ്ങിനെ

മകനെ രക്ഷിക്കാന്‍ പോരാടുന്ന അമ്മ കഥയാണ് പെന്‍ഗ്വിന്‍. വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു കഥാപാത്രമെന്നും കീര്‍ത്തി ഈശ്വര്‍ കാര്‍ത്തിക് സംവിധാനം ചെയ്ത സിനിമ തമിഴ്, തെലുങ്ക് ഭാഷകളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മൊഴിമാറ്റി മലയാളത്തിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്.പ്രശസ്ത സംവിധായകന്‌ കാര്‍ത്തിക് സുബരാജ് നിര്‍മ്മിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം വഴി വേള്‍ഡ് വൈഡ് റിലീസ് ചെയ്യുന്ന രണ്ടാമത്തെ തമിഴ് സിനിമയാണ് പെന്‍ഗ്വിന്‍

MORE IN PULERVELA
SHOW MORE
Loading...
Loading...