മലയാളിയെ പേടിപ്പിക്കാനെത്തുന്നു ‘ഇഷ’; നായികയും സംവിധായകനും പുലർവേളയിൽ

isha-web
SHARE

മാട്ടുപ്പെട്ടി മച്ചാനും മായാമോഹിനിയും പോലെ നിരവധി കോമഡി ഹിറ്റുകളൊരുക്കിയ ജോസ് തോമസ് ഹോറര്‍ ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്. സൂപ്പര്‍ താരങ്ങളില്ലാതെ സംവിധാനം ചെയ്ത് ഇഷ നാളെ (വെള്ളി) തിയറ്ററുകളിലേത്തും. കിഷോര്‍ സത്യ, ഇഷ അനില്‍, മാര്‍ഗരറ്റ് ആന്റണി  തുടങ്ങിയവരാണ് അഭിനേതാക്കള്‍. മലയാള സിനിമ കണ്ടുശീലിച്ചിട്ടില്ലാത്ത ഹൊറര്‍ സിനിമ എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ജോനാഥന്‍ ബ്രൂസ് ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.......... ഇഷയുടെ സംവിധായകന്‍ ജോസ് തോമസും ടൈറ്റില്‍ വേഷം ചെയ്ത ഇഷ അനിലുമാണ്  പുലര്‍വേളയില്‍ അതിഥികളായെത്തിയത്.

സിബി മലയിലിന്റെ സ്വന്തം ശിഷ്യനായി അറിയപ്പെട്ട ജോസ് തോമസ് 1993ല്‍ എന്റെ ശ്രീക്കുട്ടിക്ക് എന്ന ചിത്രത്തിലൂടെയാണ് സംവിധായകാനാകുന്നത്. ലോഹിതദാസിന്റെ രചനയില്‍ സുരേഷ് ഗോപി നായകനായി അഭിനയിച്ച സാദരം അംഗീകാരങ്ങള്‍ നേടിക്കൊടുത്തു. ഉദയപുരം സുല്‍ത്താന്‍, മായാമോഹിനി, 

ശൃംഗാരവേലന്‍ എന്നീ ചിത്രങ്ങളിലൂടെ ദിലീപിന് വിജയം സമ്മാനിച്ചു. ഇരുപത്തേഴ് വര്‍ഷത്തിനിടെ ഇരുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജോസ് തോമസ് ഇഷ എന്ന ചിത്രത്തിലൂടെ പുതിയ പരീക്ഷണത്തിന് മുതിരുന്നു. വെള്ള സാരിയും കോവിലകവും അവിടെയെത്തുന്ന ആളുകളും പേടിയും എന്ന 

രീതിയിലല്ല ഇഷ കഥ പറയുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്. വിശ്വാസത്തിനപ്പുറം ശാസ്ത്രീയമായ ഇടപെടലാണ് തിരക്കഥയിലുള്ളതെന്നും രചന കൂടി നിര്‍വഹിച്ച ജോസ് തോമസ് ചൂണ്ടിക്കാട്ടുന്നു.  മായാമോഹിനി, സ്വര്‍ണക്കടുവ എന്നിവയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ്. മായാമോഹിനി 

പോലെ വലിയ ഹിറ്റുകളുണ്ടായിട്ടും എന്തുകൊണ്ട് പുതിയ ആളുകളെ വച്ച് സിനിമ ചെയ്യുന്നു എന്നു ചോദിച്ചാല്‍ താരാധിപത്യത്തെകുറിച്ച് എന്തെങ്കിലും പറയാന്‍ സാധ്യതയുണ്ട്.                                    

ഇഷ അനില്‍. പറവൂര്‍ സ്വദേശി. മഴവില്‍ മനോരമ  D 4 ഡാന്‍സിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിത. ഹോറര്‍ചിത്രമായ ഇഷയില്‍ ടൈറ്റില്‍ റോളിലാണ് ഇഷ എത്തുന്നത്. പേരുകള്‍ യാദൃച്ഛികമാണെന്ന് സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നു. മറ്റൊരു നടിയായിരുന്നു ഈ വേഷം ചെയ്യേണ്ടിരുന്നത്. ഷൂട്ടിങ് തുടങ്ങി രണ്ടുദിവസമായിട്ടും ശരിയാകാത്തതിനെ തുടര്‍ന്ന് പെട്ടെന്ന് കാസ്റ്റ് ചെയ്യപ്പെട്ട നടിയാണ് ഇഷ അനില്‍.

MORE IN PULERVELA
SHOW MORE
Loading...
Loading...