ആരാധകഹൃദയം കവർന്ന് ഹൊറർ എഴുത്തുകാരൻ; വിശേഷങ്ങളുമായി കെ ഹരികുമാർ

guest
SHARE

ഇന്ത്യയിലെ ഏറ്റവും ഭയാനകമായ കഥകള്‍ ഉള്ള നാടുകള്‍ ഏതൊക്കെയാണ്? കേരളത്തില്‍ പ്രേതകഥകള്‍ ഉള്ള സ്ഥലങ്ങള്‍ ഏതൊക്കെയാണ്? ഇതറിയണമെങ്കില്‍ മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരന്‍ കെ.ഹരികുമാര്‍ എഴുതിയ India's Most Haunted: Tales of Terrifying Tales വായിക്കണം. ഹാര്‍പര്‍ – കോളിന്‍സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ഇന്ത്യയില്‍ ഒറ്റ വോള്യത്തില്‍ ഒറ്റ എഴുത്തുകാരന്റേതായി പുറത്തിറങ്ങുന്ന ഏറ്റവും വലിയ ഹൊറര്‍ കഥാസമാഹാരം ആണ്. ആമസോണിന്റെ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ഹൊറര്‍ എഴുത്തുകാരുടെ നിരയില്‍ സ്ഥാനം പിടിച്ചിട്ടുള്ള എഴുത്തുകാരനാണ് തൃശൂര്‍ വെള്ളാങ്ങല്ലൂര്‍കാരനായ കെ.ഹരികുമാര്‍. ബോളിവുഡില്‍ തിരക്കഥാകൃത്ത് കൂടിയായ ഹരികുമാറിന്റെ 'ഭ്രം' എന്ന വെബ്സീരീസ് വന്‍ ജനപ്രീതി നേടി. ഹരികുമാര്‍ പുലര്‍വേളയില്‍ അതിഥിയായി ചേരുന്നു.

MORE IN PULERVELA
SHOW MORE
Loading...
Loading...