മനോഹരം തിയേറ്ററുകളിൽ; വിശേഷങ്ങളുമായി അപർണയും ബേസിലും

SHARE
aparnabasil

തണ്ണീർമത്തൻ ദിനങ്ങൾക്കു ശേഷം വീണ്ടും നായകനായി വിനീത് ശ്രീനിവാസൻ. അൻവർ സാദിഖ് സംവിധാനം ചെയ്ത മനോഹരം ഇന്നലെ  തിയേറ്ററുകളിലെത്തി. മികച്ച പ്രതികരണം നേടുന്ന ഈ ചിത്രത്തിലൂടെ നായികാനിരയിലേക്കെത്തുകയാണ് അപർണ ദാസ്. ചിത്രത്തിൽ ഇന്ദ്രൻസ്, ഹരീഷ് പേരടി തുടങ്ങിയവർക്കൊപ്പം സംവിധായകരായ വി.കെ.പ്രകാശ്, ബേസിൽ ജോസഫ്, ജൂഡ് ആന്തണി  എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ജോസ് ചക്കാലക്കൽ, സുനിൽ എ.കെ. എന്നിവർ ചേർന്നാണ് മനോഹരം നിർമ്മിച്ചത്.

സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശനിലൂടെ സിനിമയിൽ ശ്രദ്ധേയയായി. പാലക്കാട് നെന്മാറ സ്വദേശിയാണ് അപർണ. ബേസിൽ കുഞ്ഞിരാമായണം, ഗോദ എന്നീ സൂപ്പർഹിറ്റുകളുടെ സംവിധായകൻ. ക്യാമറയ്ക്ക് മുന്നിലും സജീവം. ഹോംലി മീൽസ്, കക്ഷി അമ്മിണി പിള്ള തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. നടനെന്ന നിലയിൽ അരഡസൻ സിനിമകൾ പുറത്തിറങ്ങാനുണ്ട്. ടോവിനോ നായകനാകുന്ന മിന്നൽ മുരളി ആണ് സംവിധായകനാകുന്ന മൂന്നാമത്തെ ചിത്രം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ അപർണ ദാസും ബേസിൽ ജോസഫുമാണ് അതിഥികള്‍. വി‍ഡിയോ കാണാം.

MORE IN PULERVELA
SHOW MORE
Loading...
Loading...