ദേശീയ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ്; സ്വർണം നേടി മലയാളി മുത്തശ്ശൻ

oldman
SHARE

ഇടുക്കിയിൽ നടക്കുന്ന ദേശീയ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി മലയാളിയായ 69 വയസ്സുകാരൻ. ദേശീയ ചാമ്പ്യൻഷിപ്പിലെ മാസ്റ്റേഴ്സ് 3 വിഭാഗത്തിലാണ് നേട്ടം. കസാഖിസ്ഥാനിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ കരുത്തനായ മലയാളി മുത്തശ്ശൻ ഇന്ത്യയെ പ്രതിനിധീകരിക്കും.

കെ.സി.ശ്രീനിവാസൻ , പ്രായം 69 കഴിഞ്ഞു.  ഈ പഴയ പത്രപ്രവർത്തകന്  ഇപ്പോഴും കൈമുതലായുള്ളത് ചെറുപ്പക്കാരെപ്പോലും പിന്നിലാക്കുന്ന ശാരീരികശേഷിയാണ്. സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പുകളിലെ സജീവ സാന്നിധ്യം.

മാസ്റ്റര്‍ 3, 59 കിലോ വിഭാഗത്തിലാണ് എറണാകുളം കലൂർ സ്വദേശിയായ ശ്രീനിവാസൻ മത്സരിക്കുന്നത്. 

മാസ്റ്റേഴ്സ് വിഭാഗത്തിലെ മത്സരാർഥികൾക്ക് സംസ്ഥാന സർക്കാരിന്റെയും അസോസിയേഷന്റെ പിന്തുണ ലഭിക്കുന്നില്ലെന്നതാണ് താരത്തിന്റെ പരാതി.

2011 ൽ പവർ ലിഫ്റ്റിംഗിലേക്ക് വരുന്നത് വരെ ബോഡി ബിൽഡിങിലായിരുന്നു ഇദ്ദേഹം മികവ് തെളിയിച്ചിരുന്നത്.10 സ്വർണ്ണ മെഡൽ ഉൾപ്പെടെ 25 ദേശീയ മെഡലുകൾ ഇതിനോടകം ശ്രീനിവാസൻ സ്വന്തമാക്കിയിട്ടുണ്ട്.  

MORE IN PULERVELA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...