അതിജീവിച്ചവർക്കായി ' ഉയിർപാട്ട്'; വൈദികരുടെ ബാൻഡ് ശ്രദ്ധേയമാകുന്നു

priests06
SHARE

പ്രളയത്തെ അതിജീവിച്ച ജനതയുടെ ഉയിര്‍പ്പാട്ടുമായി വൈദികരുടെ സംഗീത ബാന്‍ഡ്. സിറോ മലബാര്‍ സഭ എറണാകുളം– അങ്കമാലി അതിരൂപതയിലെ വൈദികരാണ് 'ഉയിര്‍പ്പാട്ട്' എന്ന ആല്‍ബം തയാറാക്കിയിരിക്കുന്നത്. 

പ്രളയവും ഉരുള്‍പൊട്ടലും തകര്‍ത്തെറിഞ്ഞ മണ്ണില്‍ കണ്ണീരിന് സ്നേഹത്തിന്റെ തടയണ കെട്ടുന്നവരുടെ കഥ. എല്ലാംകൊണ്ടും വ്യത്യസ്തമാണ് ഉയിര്‍പ്പാട്ടെന്ന ഈ ആല്‍ബം. എറണാകുളം– അങ്കമാലി അതിരൂപതയുടെ പില്‍ഗ്രിംസ് കമ്മ്യൂണിക്കേഷന്‍സിന്‍റെ ബാനറിലാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്. ഗാനരചനയും, സംവിധാനവുമെല്ലാം നിര്‍വഹിച്ച വൈദികര്‍ അവതരണത്തിനും മികച്ചുനില്‍ക്കുന്നു.

യൂട്യൂബില്‍ റിലീസ് ചെയ്ത ആല്‍ബം അതിലേറെ പ്രചരിക്കപ്പെട്ടത് സമൂഹമാധ്യമങ്ങളില്‍. ട്വല്‍വ് ബാന്‍ഡ് എന്ന പേരില്‍ പ്രഫഷണല്‍ രംഗത്തേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ് ഈ വൈദികര്‍.

MORE IN PULERVELA
SHOW MORE
Loading...
Loading...