'മലയാളികൾക്കുള്ള ഓണസമ്മാനം പട്ടാഭിരാമൻ'; വെറൈറ്റി ലുക്കിൽ ജയറാം

jayaram
SHARE

ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനംചെയ്യുന്ന ചിത്രം പട്ടാഭിരാമന്‍ തിയറ്ററുകളിലേക്ക്. ഭക്ഷണത്തെ ദൈവതുല്യമായി കാണുന്ന കുടുംബത്തിലെ  പട്ടാഭിരാമന്‍ എന്ന ഫുഡ് ഇന്‍സ്പെക്ടറായി ജയറാം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. മിയ ജോര്‍ജ് , ഷീലു എബ്രഹാം, മാധുരി എന്നിവരാണ് നായികമാര്‍. ദിനേശ് പള്ളത്തിന്റെ തിരക്കഥയില്‍ അബാം മൂവിസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത്. ഇതുവരെ അഭിനയിക്കാത്ത കഥാപാത്രവുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്ന ജയറാം ചിത്രത്തിന്റെ വിശേഷങ്ങള്‍ മനോരമ ന്യൂസുമായി പങ്കുവച്ചു.

പട്ടാഭിഷേകം എന്ന പഴയ ഹിറ്റ് ചിത്രവുമായി പേരില്‍ നേരിയ സാമ്യമുണ്ടെങ്കിലും പട്ടാഭിരാമന്‍ വ്യത്യസ്തനാണ്.കഴിഞ്ഞ ഒാണക്കാലത്തിന് സമാനമായി സംസ്ഥാനത്തെ ദുരന്തപശ്ചാത്തലത്തില്‍ പുതിയ സിനിമ റിലീസിന് തയാറാകുമ്പോള്‍ അത് ഉള്‍ക്കൊണ്ട് ജയറാമിന് ഇതാണ് പറയാനുള്ളത്. ഇതുവരെ കാണാത്ത ലുക്കിലാണ് ജയറാം. പുതിയ സിനിമകള്‍ക്കായുള്ള രൂപമാറ്റം ശ്രമകരമാണ് പ്രതീക്ഷകള്‍ വാനോളവും.

MORE IN PULERVELA
SHOW MORE
Loading...
Loading...