അനന്യയുടെ സഹോദരൻ അർജുൻ നായകൻ; 'തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി' തിയറ്ററുകളിലേക്ക്

pularvela-guest
SHARE

നടി അനന്യയുടെ സഹോദരന്‍ അര്‍ജുന്‍ ഗോപാല്‍ നായകവേഷത്തിലെത്തുന്നു. നായകനാകുന്ന ആദ്യചിത്രം തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി ഈ വെള്ളിയാഴ്ച റിലീസ് ചെയ്യും.  ബൈജു,  ഭഗത് മാനുവല്‍, കലാഭവന്‍ നവാസ്, സജിമോന്‍ പാറയില്‍ തുടങ്ങിയവര്‍ അഭിനയിച്ച സിനിമയില്‍ ദേവിക നമ്പ്യാരാണ് നായിക.  ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത് സുജന്‍ ആരോമലാണ്..  

കുട്ടന്‍പിള്ളയുടെ ശിവരാത്രിയില്‍ മികച്ചവേഷം ചെയ്തിട്ടുണ്ട് അര്‍ജുന്‍ ഗോപാല്‍. മുഖ്യവേഷത്തിലെത്തുന്ന ആദ്യസിനിമയാണ് തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി. ചിരിക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള സിനിമയില്‍ അര്‍ജുനൊപ്പം ചാള്‍സ് ശോഭരാജ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബൈജുവാണ്. സിനിമ നിര്‍മിച്ച സജിമോന്‍ പാറയില്‍ നേരത്തെ വെളിപാടിന്റെ പുസ്തകം, ആനക്കള്ളന്‍ തുടങ്ങി പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.  ഖാദിവസ്ത്രങ്ങളുടെ പ്രചാരണം ലക്ഷ്യമിട്ടുള്ള ഓണ്‍ലൈന്‍ ബിസിനസ് രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വമാണ്.

MORE IN PULERVELA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.