യുവാക്കൾക്കിടയിൽ വർദ്ധിക്കുന്ന കുടലിലെ കാൻസർ; കാരണങ്ങളും ലക്ഷണങ്ങളും

cancer-youth
SHARE

സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ കുടലിലെ കാന്‍സര്‍ വര്‍ധിക്കുന്നതായി പഠനറിപ്പോര്‍ട്ട്. ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളാണ് കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള കാരണം. കൃത്യമായ പരിശോധനയും ചികിത്സയും നല്‍കിയാല്‍ രോഗം മാറ്റാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളുമാണ് കുടലിലെ കാന്‍സര്‍ വര്‍ധിക്കാനുള്ള കാരണം. ഇതിന് പുറമെ പാരമ്പര്യമായി ഈ രോഗം പിടിപെടുന്നവരുമുണ്ട്. ദഹനമില്ലായ്മയും രക്തസ്രാവവും ശരീരഭാരം ക്രമാതീതമായി കുറയുകയും ചെയ്യുന്നതാണ് പ്രധാന രോഗലക്ഷണങ്ങള്‍. എന്നാല്‍ പലപ്പോഴും ഉദരസംബന്ധമായ മറ്റുരോഗങ്ങളാണെന്ന് കരുതി ചികിത്സ വൈകുന്നത് അപകടകരമാണ്. തുടക്കത്തില്‍ തന്നെ രോഗം കണ്ടെത്തുകയും കൃത്യമായി ചികിത്സ നല്‍കുകയും ചെയ്താല്‍ ഭേദമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

കുടലിലെ മുഴകള്‍ പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയുകയും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനും സാധിക്കും. എന്നാല്‍ സാധാരണയായി പലരും കൃത്യമായി ചികിത്സ തേടാറില്ല. അതിനാല്‍ തന്നെ മാസങ്ങള്‍ കഴിയും രോഗം തിരിച്ചറിയാന്‍. സമീപകാലത്ത് മുപ്പത് മുതല്‍ നാല്‍പത് വയസ്സു വരെയുള്ളവരില്‍ കുടലിലെ കാന്‍സര്‍ വര്‍ധിക്കുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. 

MORE IN PULERVELA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.