സിനിമയിലൂടെ വിസ്മയിപ്പിക്കാന്‍ വീണ്ടും അലാദീനും ജീനിയും

alavudheen3
SHARE

തൊണ്ണൂറുകളിലെ കുട്ടികളെ മായാജാലത്തിന്റെ ലോകത്തേക്ക് കൈപിടിച്ചെത്തിച്ച അലാദീനും ജീനിയും വീണ്ടുമെത്തുന്നു. കാര്‍ട്ടൂണ്‍ രൂപത്തിലല്ല,  ഇത്തവണ സിനിമയിലൂടെ വിസ്മയം തീര്‍ക്കാനാണ് ഇരുവരുമെത്തുന്നത്. വാള്‍ട്ട് ഡിസ്നിയുടെ ബാനറിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

പേര്‍ഷ്യന്‍ തെരുവിലൂടെ ചീറിപായുന്ന അലാദീന്‍, ലോകം കീഴടക്കാന്‍ ആഗ്രഹിക്കുന്ന ജാസ്മിന്‍ രാജകുമാരി, ഇരുവരുടെയും ജീവിതത്തില്‍ മായാജാലം തീര്‍ക്കുന്ന ജീനി. കാര്‍ട്ടൂണുകളിലും ചിത്രക്കഥകളിലും മാത്രം കണ്ട് പരിചയിച്ച കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലെത്തുന്നത് വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ്. 

അലാദീനായി മെനാ മസൗദും ജാസ്മിന്‍ രാജകുമാരിയായി നയോമി സ്കോട്ടുമെത്തുമ്പോള്‍ വില്‍ സ്മിത്താണ് ജീനിയു‍ടെ വേഷത്തിലെത്തുന്നത്. ഗായ് റിച്ചിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ജീനിയുടെ മന്ത്രജാലം കാണാന്‍ മെയ് 24 വരെ കാത്തിരിക്കണം. 

ജാസ്മിന്‍ രാജകുമാരിയുടെ മനസ് കീഴടക്കാന്‍ അലാദീനെ സഹായിച്ച മന്ത്രജാലം തീയറ്ററുകളിലും ഫലിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. 

MORE IN PULERVELA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.