പ്രണയദിനത്തിൽ 'ഒരു അഡാർ ലൗ' തിയേറ്ററുകളിൽ; വിശേഷങ്ങളുമായി താരങ്ങൾ

pularvela-guest
SHARE

റിലീസിന് മുന്‍പെ നവമാധ്യമങ്ങളിലടക്കം വലിയ തരംഗമുണ്ടാക്കിയ ഒരു അഡാര്‍ ലൗ എന്ന ചിത്രം ഇന്ന് തിയറ്ററുകളില്‍. പുതുമുഖങ്ങളായ പ്രിയ പ്രകാശ് വാര്യരും റോഷന്‍ അബ്ദുല്‍ റഹൂഫും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തത് ഒമര്‍ ലുലുവാണ്. രണ്ടായിരം സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ ഇതിനകം ഹിറ്റാണ്. ഒൗസേപ്പച്ചന്‍ വാളക്കുഴിയാണ് ചിത്രത്തിന്റെ നിര്‍മാതാവ്. വാലന്റൈന്‍ ദിനമായ ഇന്ന്  പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രത്തെക്കുറിച്ച് പുതുമുഖങ്ങളായ പ്രിയ പ്രകാശ് വാര്യരും റോഷന്‍ അബ്ദുല്‍ റഹൂഫും മനോരമ ന്യൂസുമായി സംസാരിച്ചു.

MORE IN PULERVELA
SHOW MORE