'ഫഹദിക്കയുടെ വലിയ ഫാൻ'; 'കുമ്പളങ്ങി നൈറ്റ്സി'ലെ അനുഭവങ്ങൾ പങ്കുവെച്ച് ഗ്രേസ്

guest-grace
SHARE

മലയാളസിനിമയെ വിസ്മയിപ്പിച്ച് കുമ്പളങ്ങി നൈറ്റ്സ് തിയറ്ററുകളിൽ. കൂട്ടായ്മയിൽ പിറന്ന ചിത്രത്തിന് കേരളത്തിലുടനീളം മികച്ച പ്രതികരണം. ദ്വീപിന്റെ പശ്ചാത്തലത്തിൽ വ്യത്യസ്തമായ കഥ പറയുകയാണ് ചിത്രം. നവാഗതനായ മധുശ്രീ നാരായണൻ ആണ്  സംവിധായകൻ. ഫഹദ് ഫാസിൽ, നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്. ശ്യാം പുഷ്ക്കരന്‍ തിരക്കഥയെഴുതിയ സിനിമയിൽ ഫഹദ്, സൗബിൻ, ഷെയിൻ നിഗം എന്നിവരാണ് പ്രധാന വേഷങ്ങളിൽ. നായികയായെത്തിയ ഗ്രേസ് ആൻറണിയും അന്ന ബെന്നും തിളങ്ങി. ഷൈജു ഖാലിദിന്റെ ദൃശ്യങ്ങളും സുഷിൻ ശ്യാമിന്റെ സംഗീതവും കുമ്പളങ്ങി നൈറ്റ്സിന്റെ മികവുകൂട്ടുന്നു.

നായികയായെത്തി പ്രേക്ഷകമനസ്സ് കീഴടക്കിയ ഗ്രേസ് ആന്‍റണി ആണ് ഇന്നത്തെ അതിഥി. വിഡിയോ കാണാം.

MORE IN PULERVELA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.