വേറിട്ട പരീക്ഷണവുമായി ഒരു സംഗീത ആൽബം; വിശേഷങ്ങളുമായി പ്രിയ ആർ പൈ

Pulervela-guest
SHARE

ഹിന്ദുസ്ഥാനി സംഗീതവും കുച്ചിപ്പുടിയും സമന്വയിപ്പിച്ചൊരു സംഗീത ആൽബം. എറണാകുളത്തെ സംഗീതാധ്യാപികയായ പ്രിയ ആർ പൈയും നൃത്താധ്യാപികയായ ധന്യയും ചേർന്നാണ് വ്യത്യസ്തമായ ഈ ആൽബം ഒരുക്കിയിരിക്കുന്നത്. 

സംഗീത ആൽബങ്ങളിലെ വേറിട്ടൊരു പരീക്ഷണമാണ് ചലിയേ. സ്വാതി തിരുനാളിൻറെ കൃതിയെ അടിസ്ഥാനപ്പെടുത്തി കുച്ചിപ്പുടിയുടെ ചുവടകളും ചേർത്താണ് ഈ ആൽബം ഒരുക്കിയിരിക്കുന്നത്. കലയും ജോലിയും എങ്ങനെ ഒരുമിപ്പിച്ചു കൊണ്ട് പോകാമെന്ന്  തെളിയിച്ച ഇവരുടെ ജീവിതം തന്നെയാണ് ഈ ആൽബം പറയുന്ന കഥയും. പാട്ടും നൃത്തവുമൊക്കെ ജോലിയുടെ സമ്മദർങ്ങളിൽ എത്രത്തോളം ആശ്വാസമേകുന്നുവെന്നും ചലിയ കാണിച്ച് തരുന്നു.

ഇരുപത് വർഷമായി കലാരംഗത്ത് പ്രവർത്തിക്കുന്നവരാണ് പ്രിയയും ധന്യയും. ഒട്ടേറെ ഓഡിയോ ആൽബങ്ങൾ ഇറക്കിയ ശേഷമാണ് പ്രിയയുടെ ഈ ചുവട് മാറ്റം. നാലര മിനിറ്റ് ദൈർഘ്യമുള്ള ആൽബം അഞ്ചു മാസമെടുത്താണ് പൂർത്തീകരിച്ചത്. യു ട്യൂബിലും മറ്റ് സമൂഹമാധ്യമങ്ങളിലും അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോക്ക് മികച്ച പ്രതികരണമാണ് ആസ്വാദകരിൽ നിന്ന് ലഭിക്കുന്നത്.

MORE IN PULERVELA
SHOW MORE