മിഖായേലിന്റെ വില്ലനായി തിളങ്ങി ഗോവിന്ദ് കൃഷ്ണ

govind
SHARE

ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിനു ശേഷം ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയാണ് മിഖായേല്‍ . നിവിന്‍ പോളിക്കൊപ്പം ഉണ്ണി മുകുന്ദൻ, സിദ്ദിഖ്, ജെ.ഡി. ചക്രവർത്തി, കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട് അശോകൻ, കെ.പി.എ.സി. ലളിത തുടങ്ങിയ  വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മിഖായേലിൽ  പ്രധാന്യമുള്ള  വില്ലൻ വേഷം ചെയ്ത ഗോവിന്ദ് കൃഷ്ണയാണ് പുലർവേളയിൽ ഇന്നത്തെ അതിഥിയായെത്തിയത്.

സിനിമയിൽ നിവിന്റെ കോളജ് കാലത്തെ വില്ലനായെത്തുന്ന ഗോവിന്ദിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.  കൊച്ചിയിലെ പ്രമുഖമായ ദ ഫ്ളോർ എന്ന ഡാൻസ് സ്റ്റുഡിയോയുടെ പാർട്ണർ ആയ ഗോവിന്ദ് കണ്ടംപററി ഡാൻസ് ക്ലാസുകൾ എടുക്കുന്നുണ്ട്. ആയോധന കലയായ തയ്ക്കൊണ്ടോ ബ്ലാക് ബെൽറ്റ് നേടിയ ഇദ്ദേഹം ദേശീയ തലത്തിൽ തയ്ക്കൊണ്ടോ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് .

MORE IN PULERVELA
SHOW MORE