ജനാധിപന്റെ വിശേഷങ്ങളുമായി എം.എ.തൻസീറും മെജോ ജോസഫും

guest
SHARE

തെറ്റിദ്ധരിക്കപ്പെട്ട ഒരു കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയുടെ  കഥ പറയുന്ന ചിത്രമാണ് ജനാധിപന്‍. നടൻ ഹരീഷ് പേരടി അവതരിപ്പിക്കുന്ന കണ്ണൂര്‍ വിശ്വന്‍  എന്ന കഥാപാത്രത്തിലൂടെയാണ് ജനാധിപന്റെ കഥ വികസിക്കുന്നത്. എം.എ.തൻസീർ സംവിധാനം ചെയ്ത ചിത്രം സംസ്ഥാനത്തെ രാഷ്ട്രീയസാഹചര്യങ്ങളിലൂടെ കടന്നുപോകുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം  രക്തസാക്ഷികൾക്കുള്ള സമർപ്പണമാണ്. അനിൽ പനച്ചൂരാന്റെ വരികൾക്ക് മെജോ ജോസഫാണ് സംഗീതം നൽകിയത്.

വിനു മോഹന്‍,  മാല പാർവതി തുടങ്ങി ഒട്ടേറെ പേർ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.  ജനാധിപന്‍  ജനുവരി 10 ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്‍റെ സംവിധായകൻ എം.എ.തൻസീറും സംഗീത സംവിധായകൻ മെജോ ജോസഫുമാണ്  ഇന്ന് പുലർവേളയിൽ അതിഥികളായെത്തി. 

MORE IN PULERVELA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.