നല്ല ആശയമുദിച്ചാൽ യന്തിരൻറെ മൂന്നാം ഭാഗം; സിനിമാ വിശേഷങ്ങൾ പങ്കുവെച്ച് ശങ്കർ

pulaevela-guest
SHARE

നല്ല ആശയമുദിച്ചാല്‍ യന്തിരന്‍റെ മൂന്നാം ഭാഗം ചെയ്യുമെന്ന് സംവിധായകന്‍ ശങ്കര്‍. മലയാള താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ പ്രത്യേക സംതൃപ്തിയുണ്ട്. 2.0 യില്‍ കലാഭവന്‍ ഷാജോണ്‍ ചെയ്ത കഥാപാത്രം മനസില്‍ വന്നപ്പോള്‍ കൊച്ചിന്‍ ഹനീഫയെയാണ് ആദ്യം ഓര്‍ത്തതെന്നും ശങ്കര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

നിരന്തരമായ ആലോചനകളാണ് ഓരോ കഥകളിലേക്കും എത്തിക്കുന്നത്. യന്തിരന്‍റെ രണ്ടാം ഭാഗമുണ്ടായത് ഇങ്ങനെ. മലയാള താരങ്ങളുമായുള്ള ആത്മബന്ധം വലുതാണ്

മലയാളത്തില്‍ നല്ല സിനിമകള്‍ ഉണ്ടാകുന്നുണ്ട്. പ്രേമവും അങ്കമാലി ഡയറീസുമെല്ലാം അത്ഭുതപ്പെടുത്തി. തന്‍റെ പുതിയചിത്രമായ ഇന്ത്യന്‍ ടുവില്‍ കമല്‍ഹാസനും കാജല്‍ അഗര്‍വാളിനുമൊപ്പം നെടുമുടിവേണുവും ഉണ്ടാകുമെന്നും ശങ്കര്‍ പറഞ്ഞു.

MORE IN PULERVELA
SHOW MORE