2.0; ആകാംക്ഷയോടെ ആരാധകർ; വിശേഷങ്ങൾ പങ്കുവെച്ച് ഷാജോൺ

kalabhavan-shajon
SHARE

ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ശങ്കർ - രജനി ചിത്രം 2.0 നാളെ  തിയറ്ററുകളിലെത്തും.  സാങ്കേതികത്തികവിൽ തയാറായ ചിത്രത്തിൽ അക്ഷയ്കുമാർ വില്ലനായി എത്തുന്നു. 500 കോടി രൂപയാണു ചിത്രത്തിന്റെ മുടക്കുമുതല്‍. ഇതില്‍ സാറ്റ്‌ലൈറ്റ്, ഡിജിറ്റല്‍, വിതരണ അവകാശം എന്നീ ഇനത്തില്‍ 370 കോടി രൂപയോളം ചിത്രം ഇതിനകം തിരിച്ചുപിടിച്ചു.  റിലീസിന് മുന്‍പേ തന്നെ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ 2.0 നേടിയെടുത്ത കലക്ഷന്‍ 120 കോടി രൂപയാണ്. 

ശങ്കർ - രജനി ചിത്രമായ യന്തിരനിൽ കലാഭവൻ മണിയാണ് മലയാളത്തെ പ്രതിനിധീകരിച്ചതെങ്കിൽ 2.0 എന്ന ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ മുടക്കുമുതലുള്ള ചിത്രത്തിൽ നടൻ ഷാജോണാണ് മലയാളത്തിൽനിന്ന് ശ്രദ്ധേയമായ വേഷം ചെയ്യുന്നത്. 

MORE IN PULERVELA
SHOW MORE