ധനുഷിന്റെ നിർമ്മാണത്തിൽ മലയാളത്തിൽ മധുര ചിത്രം; ലഡുവിന്റെ വിശേഷങ്ങളുമായി ഗായത്രി അശോക്

Laddu
SHARE

തമിഴ് താരം ധനുഷിന്റ നിര്‍മാണക്കമ്പനിയുടെ പുതിയ മലയാള ചിത്രം ലഡു വെള്ളിയാഴ്ച റിലീസ് ചെയ്യും. പേര് പോലെ മധുരമുള്ള റൊമാന്റിക് കോമഡിയുമായി വരുന്നത് നവാഗതസംവിധായകന്‍ അരുണ്‍ ജോര്‍ജ് കെ ഡേവിഡാണ്. വിനയ് ഫോര്‍ട്ട്, ശബരീഷ് വര്‍മ്മ, ബാലു എന്നിവരാണ് നായകവേഷങ്ങളില്‍. 

ഗായത്രി അശോക് എന്ന പുതുമുഖനായികയെ ലഡു മലയാളത്തിന് സമ്മാനിക്കും. തമിഴ് താരം ബോബി സിംഹ വീണ്ടും മലയാളത്തിലെത്തുന്ന ലഡുവില്‍ സംവിധാകന്‍ ദിലീഷ് പോത്തനും പ്രധാനവേഷത്തിലുണ്ട്. പ്രേമത്തിലൂടെ തരംഗം സൃഷ്ടിച്ച രാജേഷ് മുരകേശന്റേതാണ് സംഗീതം. ചിത്രത്തിന്റെ വിശേഷങ്ങളുമായി ‌ഗായത്രി അശോക്.

MORE IN PULERVELA
SHOW MORE