'ഒരു കുപ്രസിദ്ധ പയ്യൻ', വിശേഷങ്ങളുമായി സംവിധായകൻ മധുപാൽ

madhupal
SHARE

പേരുകൊണ്ട് തന്നെ ഇതിനകം ഏറെ ശ്രദ്ധനേടിയ മധുപാല്‍ ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. നാട്ടില്‍ നടന്ന കൊലപാതകത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം. ജീവന്‍ ജോബ് തോമസിന്റേതാണ് തിരക്കഥ. ടൊവീനോ തോമസ് നായകനായി  എത്തുന്ന ചിത്രം ഇന്ന് തിയറ്ററുകളില്‍ എത്തും. നിമിഷ സജയന്‍, അനു സിത്താര, ശരണ്യ പൊന്‍വണ്ണന്‍, നെടുമുടി വേണു, അലന്‍സിയര്‍, സിദ്ദിഖ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം നല്‍കിയത്. 

തലപ്പാവിനും ഒഴിമുറിക്കും ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആദ്യ രണ്ട് ചിത്രങ്ങളും നിരൂപകപ്രശംസനേടിയിരുന്നു ആദ്യ രണ്ട് ചിത്രങ്ങളും പഴയകാലത്തെ കഥകളാണ് പറഞ്ഞത്. കുപ്രസിദ്ധ പയ്യന്‍ ഇന്നിന്റെ കഥയാണ്. ഏതു നിമിഷവും ആരെയും പ്രതി ചേര്‍ക്കപ്പെടാമെന്ന ഇന്നത്തെ അവസ്ഥയാണ് ചിത്രം പറയുന്നത്.

ആദ്യ രണ്ടു ചിത്രങ്ങളിലും കഥാപാത്രങ്ങള്‍ നന്നേക്കുറവായിരുന്നു, വലിയ കാന്‍വാസില്‍ കൂടുതല്‍ കഥാപാത്രങ്ങളോടെയാണ് പുതിയ ചിത്രം എത്തുന്നത്. കൊലപാതക കഥയെങ്കിലും ആക്ഷനും പ്രണയവും എല്ലാം ഉള്ള ചിത്രം. ശക്തമായ സ്ത്രീകഥാപാത്രങ്ങളുണ്ട് ചിത്രത്തില്‍, ഒഴിമുറിയിലും ഇത്തരം കഥാപാത്രങ്ങളുണ്ടായിരുന്നു. 

സംവിധായകന്‍ മധുപാലാണ് ഇന്ന് പുലര്‍വേളയില്‍ അതിഥി

MORE IN PULERVELA
SHOW MORE