വേറിട്ട ലുക്കില്‍ മോഹന്‍ലാല്‍; ചിരിപ്പിക്കാൻ‌ 'ഡ്രാമ' എത്തി

drama
SHARE

ഹാസ്യത്തിന്റെ മേമ്പൊടിയില്‍ ജീവിതത്തിന്റെ വൈകാരികതലങ്ങള്‍ കോര്‍ത്തിണക്കിയെത്തുന്ന മോഹന്‍ലാല്‍ – രഞ്ജിത് ചിത്രം ഡ്രാമ ഇന്ന് തിയറ്ററുകളിലേക്ക്. ഭൂരിഭാഗവും ലണ്ടനില്‍ ചിത്രീകരിച്ച ഡ്രാമയുടെ ഛായാഗ്രഹണം അളഗപ്പനാണ് നിര്‍വഹിച്ചത്. ബിജിബാലും വിനുതോമസുമാണ് സംഗീതസംവിധായകര്‍.

മോഹന്‍ലാലിന് പുറമെ രണ്‍ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ടിനി ടോം, ശ്യാമപ്രസാദ്, ബൈജു, അരുന്ധതി നാഗ്, ആശാ ശരത് , കനിഹ  തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രം. സംവിധായകരായ ജോണി ആന്‍റണിയും ദിലീഷ് പോത്തനും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. നിലവില്‍ വിദേശത്തുള്ള മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഒരു മോഹന്‍ലാല്‍ ചിത്രമെത്തുമ്പോള്‍ പ്രതീക്ഷകളും വാനോളമാണ്. മോഹന്‍ലാല്‍ പാടിയ ഗാനം ഇതിനകം ഹിറ്റാണ്. 

MORE IN PULERVELA
SHOW MORE