ലില്ലിയുടെ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകനും നടനും

pularvela-guest
SHARE

ലില്ലിയുടെ വിശേഷങ്ങളുമായി സിനിമയുടെ സംവിധായകന്‍ പ്രശോഭ് വിജയന്‍, നടന്‍ ധനേഷ് ആനന്ദ് എന്നിവരാണ് ഇന്ന് പുലര്‍വേളയില്‍ അതിഥികള്‍

യാതൊരു സിനിമാ പശ്ചാത്തലവുമില്ലാത്ത രണ്ടു പേർ.പക്ഷെ രണ്ടു പേരെയും കൊച്ചിയിലെ സകല സിനിമാക്കാർക്കുമറിയാം.കാരണം സിനിമ ചെയ്യാനായി എത്തി തമ്മിൽ പരിചയപ്പെട്ടവരാണ് തിരുവനന്തപുരം കാരൻ പ്രശോഭും കോഴിക്കോട്ടുകാരൻ ധനേഷും. അവരുടെ അലച്ചിലിന്റെ പരിസമാപ്തിയാണ് ലില്ലി. അക്രമികളിൽ നിന്നുള്ള ഒരു ഗർഭിണിയുടെ 'അതിജീവനം' ആണ് പ്രമേയം. സംയുക്ത മേനോന്റെ (തീവണ്ടി) മികച്ച പ്രകടനമാണ് ചിത്രത്തിൽ. മികച്ച സിനിമകളുടെ വക്താക്കളായ E 4 എന്റെർടെൻമെന്റ് സിന്റെ നിർമാണത്തിലാണ് ഇവരുടെ ആദ്യ സിനിമ വരുന്നത്. അത് കൂടുതൽ പ്രതീക്ഷ നൽകുന്നു. പ്രശോഭിന് സംവിധാനത്തിൽ ഗുരുക്കന്മാരില്ല. ദുൽഖറിന്റെ തീവ്രത്തിൽ സംവിധായകൻ രൂപേഷിനൊപ്പം പോസ്റ്റ് പ്രൊഡക്ഷനിൽ പ്രവർത്തിച്ചതാണ് ഏക സിനിമാ പരിചയം.

MORE IN PULERVELA
SHOW MORE